Top
23
Tuesday, January 2018
About UsE-Paper

രാമലീല പ്രദര്‍ശനത്തിന് പൊലീസ് സംരക്ഷണമില്ല

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌


കൊച്ചി> ദിലീപ് നായകവേഷത്തിലുള്ള രാമലീല സിനിമയുടെ പ്രദര്‍ശനത്തിന് പൊലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. സിനിമ റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ക്ക് സംരക്ഷണം തേടി നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. അനുകൂല ഉത്തരവ് പുറപ്പെടുവിക്കാന്‍ കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.

 നടിലെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന കേസില്‍ റിമാന്‍ഡിലാണ് ദിലീപ്. ദിലീപ് അറസ്റ്റിലായതോടെ രാമലീലയുടെ റിലീസ് പല തവണ മാറ്റിവെച്ചിരുന്നു. ഈ മാസം 28നാണ് ബിഗ് ബജറ്റ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
 

Related News

കൂടുതൽ വാർത്തകൾ »