21 May Monday

കെപിസിസി അധ്യക്ഷനാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടി: മുരളീധരന്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017


കോഴിക്കോട്>കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. എന്നാല്‍ പാര്‍ടി കുടുംബ യോഗങ്ങളിലൊക്കെ കൂടുതലായും പങ്കെടുക്കുമെങ്കിലും ഉയര്‍ന്ന സ്ഥാനത്തേക്ക്  എത്തണമെന്നതിലൊന്നും ഉമ്മന്‍ചാണ്ടിക്ക് താല്‍പര്യമില്ലെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.  ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ടി കോംബിനേഷന്‍ ശരിയാകുമെന്നും മുരളീധന്‍ പറഞ്ഞു.

 പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം  പോരെന്നും ഉമ്മന്‍ചാണ്ടി ഉന്നതസ്ഥാനത്തിനു യോഗ്യനാണെന്നും മുളരീധരന്‍ നേരത്തേ പറഞ്ഞതും വിവാദമായിരുന്നു. തുടര്‍ന്ന് ചെന്നിത്തല പക്ഷത്തുനിന്ന് മുരളീധരന്‍ ഉമ്മന്‍ചാണ്ടി പക്ഷത്തേക്ക് ചാടിയതായും ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹനാണന്നേ താന്‍ പറഞ്ഞിട്ടുള്ളൂവെന്ന് മുരളീധരന്‍ പിന്നീട് വിശദീകരിച്ചു.
 

പ്രധാന വാർത്തകൾ
Top