21 September Friday

കക്കി ഡാമിന്റെ എല്ലാ ഷട്ടറും തുറക്കാന്‍ സാധ്യത; ജാഗ്രത മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

തിരുവനന്തപുരം > കക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏത് സമയത്തും ഡാമിന്റെ എല്ലാ ഷട്ടറുകളും തുറക്കുവാനുള്ള സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിനാല്‍ പമ്പയാറിന്റെ തീരപ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം,  പമ്പയില്‍ നിന്നുള്ള വെള്ളപ്പാച്ചിലില്‍ ചെറുതന പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മുടിക്കുഴി ദ്വീപിന്റെ ഒരുഭാഗം ഒലിച്ചു പോയി. താമസക്കാരെ ആശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുകയാണ്. ജല നിരപ്പ് അശങ്കാജനകമാം വിധം ഉയരുന്നുണ്ട്

 

പ്രധാന വാർത്തകൾ
Top