16 November Friday

അരിയും പലചരക്കും ജനറൽ ആശുപത്രിക്ക‌് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

കൊച്ചി
സ്വാതന്ത്ര്യസംഗമത്തിന്റെ പ്രചാരണാർഥം ഡിവൈഎഫ‌്ഐ എറണാകുളം ബ്ലോക്ക‌് കമ്മിറ്റി ജാഥകളുടെ സ്വീകരണകേന്ദ്രങ്ങളിൽ ലഭിച്ച ഭക്ഷ്യവസ‌്തുക്കൾ ജനറൽ ആശുപത്രിക്ക‌് കൈമാറി. ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമുണ്ടാക്കാനാണ‌് ഇത‌് ഉപയോഗിക്കുക. ഭക്ഷ്യവസ‌്തുക്കൾ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. എം അനിൽകുമാർ ആർഎംഒ ഡോ. വി ജെ സിറിയക്കിന് കൈമാറി. ചടങ്ങിൽ സുഭാഷ് ശങ്കർ അധ്യക്ഷനായി. പി ആർ റെനീഷ്, നിഷാദ് ബാബു, സോളമൻ സിജു, പി ജെ പോൾസൺ, സി ടി വർഗീസ്, കെ പി പ്രമോദ്, വി എക്സ് വിനോദ്  എന്നിവർ സംസാരിച്ചു.

460 കിലോ അരി, 28 കിലോ പരിപ്പ്, 30 കിലോ കടല, 27കിലോ പഞ്ചസാര, 27കിലോ ചെറുപയർ, 9 കിലോ വൻപയർ എന്നിവയാണ‌് കൈമാറിയത്. തുടർച്ചയായി നാലാം വർഷമാണ് എറണാകുളം ബ്ലോക്ക് കമ്മിറ്റി ഭക്ഷണവസ്തുക്കൾ ശേഖരിച്ച് ജനറൽആശുപത്രയിൽ നൽകുന്നത‌്.
 

പ്രധാന വാർത്തകൾ
Top