22 June Friday

കനത്ത മഴയും ഉരുൾപൊട്ടലും : 6 ജില്ലകളിൽ റെഡ്‌ അലർട്ട്; നടപടിയെടുക്കാൻ ജില്ലാ കലക്‌ടർമാർക്ക്‌ നിർദ്ദേശം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ ശനിയാഴ്‌ വരെ ശക്‌തമായ മഴ തുടരുന്നതിനാൽ ആവശ്യമായ  നടപടിയെടുക്കാനും അതീവ ജാഗ്രത പുലർത്താനും ജില്ലാ കലക്‌ടർമാർക്ക്‌ നിർദ്ദേശം.  അടുത്ത 24 മണിക്കുറിനുള്ളിൽ 7 മുതൽ 11 സെന്റിമീറ്റർ വര കനത്ത മഴ ചെയ്യാനാണ്‌ സാധ്യത .20 സെന്റീമീറ്റർ വരെ  കനത്ത അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സർക്കാർ അറിയിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌, പാലക്കാട്‌ എന്നീ ജില്ലകളില്‍ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും  സാധ്യതയുള്ള പ്രദേശങ്ങളിൽ പൊതു അനൌണ്‍സ്‌മെന്റ്‌ നടത്തണം. പോലീസ് വാഹനം , പള്ളികള്‍, അമ്പലങ്ങള്‍ എന്നിവയിലെ മൈക്ക് എന്നിവ ഇതിനായി ഉപയോഗിക്കാം.  ജില്ലകളിലെ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ട് എന്ന് ഉറപ്പ് വരുത്തുകയും വേണം.

ഇടുക്കി, കോട്ടയം, ആലപ്പുഴ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു.  വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. അടിയന്തര ഘട്ടത്തില്‍ ഉടന്‍ പ്രതികരണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുവാന്‍ സജ്ജരായി ഉണ്ടാകണം.

തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍   മലയോര മേഖലയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കണം. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതും, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ജ്ജമ്മാക്കുക.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി 7 മുതൽ രാവിലെ 7 വരെ  മലയോരമേഖലയിലേക്കുള്ള യാത്ര  പൊലീസ്‌ നിയന്ത്രിക്കണം.

ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ഡിടിപിസി മുഖാന്തരം നടപടി സ്വീകരിക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാൽ അവിടങ്ങളിൽ ജനങ്ങൾ  ഇറങ്ങാതിരിക്കാനുള്ള മുൻ കരുതൽ എടുക്കണം.

മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം .
കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നും സർക്കാർ അഭ്യർത്ഥിച്ചു.

 കേരള കർണ്ണാടക ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മി വേഗതയിലും ചിലപ്പോൾ 55 കി മീ. വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട് , ഇതിനാൽ കടൽ പ്രക്ഷുബ്ദമായിരിക്കും . മത്സ്യത്തൊഴിലാളികൾ കേരള കർണ്ണാടക ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് പോകരുത്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top