22 September Saturday

ലുലുവിലേക്കുള്ള മെട്രോ ആകാശപ്പാത ഇന്ന‌് തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

കൊച്ചി> ഇടപ്പള്ളി  മെട്രോ സ‌്റ്റേഷനിൽനിന്ന‌് ലുലുമാളിലേക്കുള്ള ആകാശപ്പാത  വ്യാഴാഴ‌്ച പകൽ 11ന‌് കെഎംആർഎൽ എംഡി എ പി എം മുഹമ്മദ‌് ഹനീഷ‌് പൊതുജനങ്ങൾക്ക‌് തുറന്നു കൊടുക്കും. രാവിലെ ഒമ്പതുമുതൽ  രാത്രി പത്തുവരെയായിരിക്കും പാതയിലൂടെ സഞ്ചരിക്കാനാവുക. ഇടപ്പള്ളി ജങ‌്ഷനിലെ തിരക്ക‌് ക്രമേണ നിയന്ത്രിക്കാൻ ആകാശപ്പാതയ‌്ക്ക‌് കഴിയുമെന്നാണ‌് പ്രതീക്ഷിക്കുന്നതെന്ന‌് കെഎംആർഎൽ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ചെന്നൈ സിൽക‌്സ‌് പോലുള്ള വാണിജ്യ സ്ഥാപനങ്ങളും ആകാശപ്പാത ഉപയോഗിച്ച‌് മെട്രോ സ‌്റ്റേഷനുമായി ബന്ധിപ്പിക്കാൻ പദ്ധതിയുണ്ട‌്.

ആകാശപതയുടെ ഉൾവശം

ആകാശപതയുടെ ഉൾവശം




 

പ്രധാന വാർത്തകൾ
Top