16 August Thursday

നിപാ നിയന്ത്രണം : സർക്കാരിന‌് ഹൈക്കോടതിയുടെ പ്രശംസ

സ്വന്തം ലേഖകൻUpdated: Thursday Jun 14, 2018



കൊച്ചി
നിപാ വൈറസ‌ിനെ ഫലപ്രദമായി തടഞ്ഞ സർക്കാരിനു ഹൈക്കോടതിയുടെ പ്രശംസ. പനി  കണ്ടെത്താനും പകർച്ച തടയാനും സർക്കാർ സംവിധാനം ഉണർന്നുപ്രവർത്തിച്ചുവെന്ന‌് ആക്ടിങ‌് ചീഫ‌് ജസ‌്റ്റിസ‌് ഋഷികേശ‌് റോയി, ജസ‌്റ്റിസ‌് സി ടി രവികുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച‌് പറഞ്ഞു.

പനി ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിൽ ഡോക്ടർമാർ, നേഴ‌്സുമാർ, മറ്റ‌് ആരോഗ്യപ്രവർത്തകർ എന്നിവർക്ക‌് അതീവ ജാഗ്രതയും കരുതലുമുണ്ടായി.  കേരളം ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക‌് മാതൃകയാണ‌്. സോഷ്യൽ മീഡയയിലും മറ്റും സർക്കാർ ബോധവൽക്കരണത്തിനെതിരെ നടന്ന പ്രചാരണങ്ങൾ സർക്കാർ നടപടികളും ജാഗ്രതയും കണക്കിലെടുക്കുമ്പോൾ അപ്രസക്തമാണെന്നും കോടതി വിലയിരുത്തി.

നിപാ ബാധയ‌്ക്കെതിരായ സർക്കാരിന്റെ  ബോധവൽക്കരണത്തിനെതിരെ ഫേസ‌്ബുക്ക‌ിൽ പ്രചരിപ്പിച്ച ദൃശ്യങ്ങളും വിവരണങ്ങളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട‌്  നിയമവിദ്യാർഥികളായ പി കെ അർജുനും അജയ‌് വിഷ‌്ണുവും സമർപ്പിച്ച ഹർജിയിലെ തുടർനടപടികൾ ഇതോടെ കോടതി അവസാനിപ്പിച്ചു.

ഫേസ‌്ബുക്ക‌് പേജിലെ ദൃശ്യങ്ങളും വിവരണങ്ങളും നീക്കുന്നതിന‌്  ഫേസ‌്ബുക്ക‌് അധികൃതരോട‌്  ഐടി സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ടെന്ന‌് സർക്കാർ കോടതിയെ അറിയിച്ചു. ബോധവൽക്കരണത്തിനെതിരെ പ്രചാരണം നടത്തിയ ജേക്കബ‌് വടക്കുഞ്ചേരി, മോഹനൻ  വൈദ്യർ എന്നിവർക്കെതിരെ പൊലീസ‌് സ്വീകരിച്ച നടപടികൾ തുടരുമെന്നും സർക്കാർ ബോധിപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top