22 September Saturday

പട്ടികജാതി വികസനവകുപ്പിന‌് മൊബൈൽ ആപ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018



തിരുവനന്തപുരം
ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ പുതുഅധ്യായം രചിച്ച‌് പട്ടികജാതി വികസനവകുപ്പ‌്. പട്ടികജാതി വിഭാഗക്കാർക്ക‌് യഥാസമയം സഹായം ലഭ്യമാക്കാനും ക്ഷേമപദ്ധതികളും വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കാനുമായി മൊബൈൽ ആപ്പും ഹാൻഡ‌് ഹോൾഡിങ‌് സെല്ലുമാണ‌് തയ്യാറായത‌്. വിദ്യാസമ്പന്നരായ ഏഴു ലക്ഷത്തിലധികം പട്ടികജാതി യുവതീയുവാക്കളെ ലക്ഷ്യമിട്ടാണ‌് മൊബൈൽ ആപ‌് ഒരുക്കിയത‌്.

ആപ‌് ഡൗൺലോഡ‌് ചെയ‌്ത‌് രജിസ്റ്റർ ചെയ‌്താൽ വിദ്യാഭ്യാസം, ഉപരിപഠനം, തൊഴിൽ സാധ്യത, വകുപ്പിലെ പദ്ധതികൾ എന്നിവ അറിയാം. സംശയങ്ങൾ, സന്ദേശങ്ങൾ എന്നിവ   handholding.kerala@gmail.com, 9745065257 ൽ അറിയിക്കാം. പദ്ധതി അപേക്ഷാ ഫോറവും ആപ‌് വഴി ഡൗൺലോഡ‌് ചെയ്യാം. ഇതിനകം 120 പേർ രജിസ്റ്റർ ചെയ‌്തു.

പദ്ധതികളുടെ ഗുണഫലം യഥാസമയം അർഹരായവരിൽ എത്തിക്കുന്നതിനാണ‌് ഹാൻഡ‌് ഹോൾഡിങ് സെൽ ആരംഭിച്ചത‌്. പട്ടികജാതി വിഭാഗത്തിൽനിന്നുമുള്ള സംശയങ്ങൾക്കും പ്രശ‌്നങ്ങൾക്കും നേരിട്ട‌് പരിഹാരം കാണുംവിധമാണ‌് പ്രവർത്തനം.
 

പ്രധാന വാർത്തകൾ
Top