21 June Thursday

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018

കൊച്ചി > കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു .

സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ബിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേസിൽ തങ്ങളുടെ വാദം പരിഗണിക്കാതെയായിരുന്നു  സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സർക്കാർ ഹർജിയിൽ ബോധിപ്പിച്ചത്.

കേസിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് കമാൽ പാഷയായിരുന്നു പോലീസിനെ തള്ളി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് .ഹർജിയിൽ ഈ മാസം 23നു കോടതി വീണ്ടും വാദം കേൾക്കും .

പ്രധാന വാർത്തകൾ
Top