18 November Sunday

എസ‌്എഫ‌്ഐ നേതാക്കളെ കെഎസ‌്‌യു ഗുണ്ടാസംഘം ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018



കോലഞ്ചേരി
സെന്റ് പീറ്റേഴ്സ് കോളേജിൽ എസ്എഫ്ഐ നേതാക്കളെ കെഎസ‌്‌യു ഗുണ്ടാസംഘം അക്രമിച്ചു. കോളേജ് യൂണിയൻ ചെയർമാനടക്കം രണ്ട് പേർക്ക് ഗുരുതരപരിക്ക്. യൂണിയൻ ചെയർമാൻ അഖിൽ പൗലോസ്, ഏരിയ കമ്മിറ്റിയംഗം അനന്തു കൃഷ്ണൻ എന്നിവർ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കൂടാതെ മറ്റ് നിരവധി വിദ്യാർഥികൾ വിവിധ ആശുപത്രികളിലായി ചികിൽസ തേടിയിട്ടുണ്ട്.  രാവിലെ പത്തോടെ ക്യാമ്പസിൽ എത്തിയ ചെയർമാനടക്കമുള്ള വിദ്യാർഥികളെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു.  ഇടിക്കട്ട, കമ്പിവടി, വടിവാൾ തുടങ്ങിയ മാരകായുധങ്ങളുമായിട്ടായിരുന്നു  കെഎസ‌്‌യു ഗുണ്ടാസംഘത്തിന്റെ അക്രമണം.  ക്യാമ്പസിന് പുറത്തുള്ള ഒരുകൂട്ടം കെഎസ‌്‌യു പ്രവർത്തകരും ഇവർക്കൊപ്പമുണ്ടായിരുന്നതായി വിദ്യാർഥികൾ പറഞ്ഞു.  വിവരമറിഞ്ഞ് പൊലീസെത്തിയതോടെ അക്രമിസംഘം ഓടിരക്ഷപ്പെട്ടു. 

യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ‌്‌യു ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് മാരകായുധങ്ങളുമായി അക്രമണം നടത്തിയത്. കെഎസ‌്‌യുക്കാർക്കതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. അതിക്രമിച്ച് കയറി സംഘർഷം ഉണ്ടാക്കി  സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന കെഎസ‌്‌യു  ഗുണ്ടകളെ കോളേജിൽനിന്ന് പുറത്താക്കണമെന്ന് എസ്എഫ്ഐ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top