25 September Tuesday

രാജവെമ്പാലയെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018


കോതമംഗലം 
ഭൂതത്താൻകെട്ട് ഡാമിനുതാഴെ ജനവാസകേന്ദ്രത്തിലെത്തിയ രാജവെമ്പാലയെ മാർട്ടിൻ മേയ്ക്കമാലി അതിസാഹസികമായി പിടികൂടി. ഡാമിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ താഴെയായി പഴയ ഭൂതത്താൻകെട്ട് എന്നറിയപ്പെടുന്ന സ്ഥലത്തിന് സമീപത്തുനിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച നിരവധി വീടുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് രാജവെമ്പാല പ്രത്യക്ഷപ്പെട്ടത്. പിന്നീട് പാമ്പ് ഒരു മരത്തിന്റെ വേരുകൾക്കിടയിലെ മാളത്തിൽക്കയറി ഒളിക്കുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന്   വനംവകുപ്പിൽ എലഫന്റ് സ്ക്വാഡിൽ താത്കാലിക ജീവനക്കാരനായ മാർട്ടിൻ മേയ്ക്കമാലി എത്തി. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്.

പുഴയിലേക്ക് ചെരിഞ്ഞുകിടക്കുന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ മരത്തിന്റെ വേരുകൾക്കിടയിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ പിടികൂടുന്നത് അപകടകരമായ ദൗത്യമായിരുന്നു. 10 അടിയോളം നീളമുള്ള പെൺപാമ്പിനെ ചാക്കിലാക്കി  കൊണ്ടുപോയി കരിമ്പാനി വനത്തിൽ തുറന്നുവിട്ടു.
 


പ്രധാന വാർത്തകൾ
Top