23 September Sunday

സുപ്രീംകോടതി വിധി മാനിക്കും: മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018


പിണറായി
കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടി പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്ന വിദ്യാർഥികൾക്കുവേണ്ടി ഇറക്കിയ ഓർഡിനൻസ് റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി മന്ത്രി കെ കെ ശൈലജ. കോടതി വിധി മാനിച്ച് മുന്നോട്ടുപോകുമെന്നും  അവർ മാധ്യമങ്ങളോട‌് പറഞ്ഞു.

ഒരുതരത്തിലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ് മാനേജ്മെന്റ് ചെയ്തത്. കുട്ടികളുടെ ഭാവിയെ കരുതിയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. മെഡിക്കൽ വിദ്യാർഥികളുടെ ഒരു വർഷത്തെ പഠനം നഷ്ടപ്പെടുത്തരുതെന്ന സദുദ്ദേശ്യം മാത്രമായിരുന്നു ഇതിനു പിന്നിൽ. മാനേജ്മെന്റിന്റെ നിലപാട് ശരിയല്ലെന്ന് നേരത്തെ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയതാണ്. വ്യത്യസ്തമായി വിദ്യാർഥികളെ വഞ്ചിക്കുന്ന നിലപാടാണ് കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾക്ക്‌. മറ്റു കോളേജുകളിൽ പ്രവേശനം ലഭിക്കാവുന്ന കുട്ടികളും ഇവിടങ്ങളിൽ പ്രവേശനം നേടിയിരുന്നു. അവരെ രക്ഷിക്കാനാകുമോ എന്നാണ് സർക്കാർ നോക്കിയത്. കോടതി പറയുംപോലെ അലോട്ട്മെന്റ് പൂർത്തിയാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
Top