Top
21
Wednesday, February 2018
About UsE-Paper

തൃശൂരില്‍ ബസ് സ്റ്റോപ്പിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി 20 പേര്‍ക്ക് പരിക്ക്

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > തൃശൂര്‍ ആമ്പല്ലൂര്‍ ദേശീയപാതയില്‍ ബസ് കാത്തുനില്‍പുകേന്ദ്രത്തിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ പുതുക്കാട് ബസ് സ്റ്റോപ്പിലാണ് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാവിലെയായിരുന്നതിനാല്‍ നിരവധി ആളുകള്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. ലോറി പാഞ്ഞുവരുന്നത് കണ്ട് ആളുകള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായത്. ലോറിക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്ന യാത്രക്കാരെ വളരെ പണിപെട്ടാണ് പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൂചനയുണ്ട്.

Related News

കൂടുതൽ വാർത്തകൾ »