Top
23
Saturday, September 2017
About UsE-Paper

നാടെങ്ങും ബാലസംഘം സാംസ്കാരിക ഘോഷയാത്ര

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > 'മഹത് ജന്മങ്ങള്‍ മാനവ നന്മയ്ക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി ബാലസംഘം ജില്ലയിലെ വിവിധയിടങ്ങളില്‍ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. ശ്രീനാരായണഗുരു, അയ്യന്‍കാളി, ചട്ടമ്പിസ്വാമി എന്നിവരെ സ്മരിച്ചും ഓണം- ബക്രീദ് ആഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചും നടന്ന ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു.

ബാലസംഘം മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലും ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിലും സാംസ്കാരിക ജാഥയും സമ്മേളനവും നടത്തി. ബുദ്ധ ജങ്ഷനില്‍ സമ്മേളനം കേരള സാഹിത്യ അക്കാദമി ഭരണസമിതിയംഗം ശിവരാമന്‍ ചെറിയനാട് ഉദ്ഘാടനം ചെയ്തു. ആതിര അധ്യക്ഷയായി. ജി അജയകുമാര്‍, പി കെ ശശിധരന്‍, ആര്‍ ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. ജയപ്രകാശ് സ്വാഗതം പറഞ്ഞു. മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍നിന്നും റാലി ആരംഭിച്ചു. തെക്കേക്കര പഞ്ചായത്തില്‍ കുറത്തികാട് കമ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. അഭിറാം അധ്യക്ഷനായി. അഡ്വ. ജി അജയകുമാര്‍, യു വിശ്വംഭരന്‍, ആര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സുരേഷ്ബാബു സ്വാഗതം പറഞ്ഞു. കുറത്തികാട് എന്‍എസ്എസ് എച്ച്എസ് ജങ്ഷനില്‍നിന്നും റാലി ആരംഭിച്ചു.

തകഴി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മങ്കൊമ്പ് പി കൃഷ്ണപിള്ള സ്മാരക ഹാളില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര മങ്കൊമ്പ് ജങ്ഷനില്‍ സമാപിച്ചു. സാംസ്കാരികസമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം തകഴി ഏരിയ പ്രസിഡന്റ് ആര്യ ഹര്‍ഷലാല്‍ അധ്യക്ഷയായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ഫോം മാറ്റിങ്സ് ചെയര്‍മാന്‍ കെ ആര്‍ ഭഗീരഥന്‍ മുഖ്യപ്രഭാഷണം നടത്തി. മുഖ്യരക്ഷാധികാരി കെ പ്രകാശന്‍, കെഎസ്കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചന്‍, ബാലസംഘം തകഴി ഏരിയ കണ്‍വീനര്‍ കെ ബി രമേശ്കുമാര്‍, സെക്രട്ടറി കെ ആതിര, കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ പി പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

സാംസ്കാരിക ഘോഷയാത്രയില്‍ ഏറ്റവും നല്ല കലാരൂപം അവതരിപ്പിച്ച തകഴി മേഖലാ കമ്മിറ്റിക്ക് ഒന്നാംസ്ഥാനവും കൈനകരി സൌത്ത് മേഖലാ കമ്മിറ്റിക്ക് രണ്ടാംസ്ഥാനവും ലഭിച്ചു. ഇവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് നല്‍കി.

കുട്ടനാട് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ ഘോഷയാത്രയും സമ്മേളനവും നടന്നു. കാവാലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം  ലേഖ കാവാലം ഉദ്ഘാടനം ചെയ്തു. അനു വിന്ന അധ്യക്ഷയായി. സന്ധ്യ രമേശ്, എ പി അശോകന്‍, ടി എന്‍ വാസുദേവന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. എം കെ ഭാസ്കരന്‍ സ്വാഗതം പറഞ്ഞു.

വെളിയനാട്, രാമങ്കരി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വെളിയനാട് ഘോഷയാത്ര നടന്നു. സമ്മേളനത്തില്‍ പി വി രാമഭദ്രന്‍, എ കെ സന്തോഷ്കുമാര്‍, എം എസ് മാത്യു, എം പി മനോജ്, അനിത അനില്‍കുമാര്‍, ബിന്ദു ശ്രീകുമാര്‍, കനകമ്മ, എം ആര്‍ രജ്ഞിത്ത്, പി പി തങ്കച്ചന്‍, വനജ എന്നിവര്‍ സംസാരിച്ചു.
പുളിങ്കുന്നില്‍ പി സി ഫ്രാന്‍സിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നിഷാ ബിജു അധ്യക്ഷയായി. എന്‍ പി വിന്‍സന്റ്, ജോസ് തോമസ്, എസ് രമാദേവി, പ്രസാദ് ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ശോഭാബു സ്വാഗതം പറഞ്ഞു.

ബാലസംഘം കഞ്ഞിക്കുഴി ഏരിയ റാലിയും സമ്മേളനവും കഞ്ഞിക്കുഴിയില്‍ നടന്നു. അഡ്വ. ഡി പ്രിയേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച ബി അനില്‍ അധ്യക്ഷയായി. മിഥുന്‍ഷാ, നന്ദുമോഹന്‍, എസ് രാധാകൃഷ്ണന്‍, എം ജി രാജു എന്നിവര്‍ സംസാരിച്ചു.

മാരാരിക്കുളം ഏരിയയിലെ ഐക്യഭാരതം മേഖലയില്‍ എന്‍ എസ് ജോര്‍ജും കോമളപുരത്ത് കവിതാ ഹരിദാസും തമ്പകച്ചുവട്ടില്‍ കെ പി ഉല്ലാസും അമ്പനാകുളങ്ങരയില്‍ പി രഘുനാഥും കലവൂരില്‍ കെ എസ് വേണുഗോപാലും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ സുരമ്യ സുരേഷ്, ദേവനാരായണന്‍, എസ് നവാസ്, പി എസ് രഘുകുമാര്‍, പ്രേംനാഥ്, എം സി സതീശന്‍ എന്നിവര്‍ സംസാരിച്ചു.