25 September Tuesday
സിബിഐ 'സൂപ്പര്‍ പൊലീസ്' ആകേണ്ടെന്ന് കോടതി

വരാപ്പുഴ കേസില്‍ സിബിഐ അന്വേഷണം വേണ്ട; ഹര്‍ജി ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


കൊച്ചി > വരാപ്പുഴ ശ്രീജിത്ത് കസ്‌റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം  ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. പൊലീസ് അന്വേഷണത്തില്‍ അപാകതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ തള്ളിയിരുന്നു ഇതിനു പിന്നാലെയാണ് ഡിവിഷന്‍ ബെഞ്ചും സിബിഐ ആവശ്യം നിരസിച്ചത്‌.

അഖിലയുടെ ഹര്‍ജിയിലെ ആവശ്യത്തെ പിന്തുണച്ച സിബിഐ നിലപാടിനേയും കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. സിബിഐ 'സൂപ്പര്‍ പൊലീസാകേണ്ടന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top