17 November Saturday

ഹജ്ജിന്‌ പോയ കടലുണ്ടി സ്വദേശി മക്കയിൽ ലിഫ്‌റ്റിൽ കുടുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

മക്ക> ഹജ്ജ് നിർവ്വഹിക്കാൻ എത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശിയായ റിട്ട. അധ്യാപകൻ മക്കയിൽ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു. .കടലുണ്ടി ബീച്ച് റോഡ് പരേതനായ തയ്യിൽ അലവി മാസ്റ്ററുടെ മകനും കോഴിക്കോട് ജെ ഡി റ്റി ഇസ്ലാം സ്കൂൾ റിട്ട. അറബിക് അധ്യാപകനുമായിരുന്ന ടി ബഷീറാ (58) ണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മാണ് സംഭവം. ഭാര്യയുമൊപ്പമാണ്‌ ബഷീർ ഹജ്ജിനെത്തിയിരുന്നത്‌.

മക്കയിലെ ഹറമിന് സമീപം അസീസിയയിൽ ബഷീറും ഭാര്യയും മറ്റു ബന്ധുക്കളുമുൾപ്പെടുന്ന  സംഘം താമസിച്ചിരുന്ന ഹോട്ടലിലെ ലിഫ്റ്റിന്റെ ഇടയിലേക്ക്‌ വീണാണ്‌ അപകടമുണ്ടായത്‌. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഈ സംഘം കഴിഞ്ഞ ഒൻപതിനാണ് നെടുമ്പാശ്ശേരിയിൽ നിന്നും മക്കയിലെത്തിയത്. ഭാര്യ വി കെ  സാജിത, ഇവരുടെ അമ്മാവൻ ബേപ്പൂർ അരക്കിണർ സ്വദേശി നിസാർ ,ഭാര്യ ജെസീന എന്നിവരെല്ലാം ഒന്നിച്ചായിരുന്നു ഹോട്ടലിൽ താമസം. ഉംറ നിർവ്വഹിച്ചാണ് ഇവിടെ എത്തിയിരുന്നത്.ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി ഹോട്ടലിന്റെ താഴത്തെ നിലയിലേക്ക് ഇറങ്ങുന്നതിനായി ലിഫ്റ്റിൽ കയറാൻ വാതിൽ തുറന്നപ്പോൾ ,യന്ത്രതകരാറിലായിരുന്ന ലിഫ്റ്റിന്റെ തുറന്ന ഭാഗത്തിലൂടെ താഴേക്ക് വിഴുകയായിരുന്നു.ബന്ധുക്കളാരും ഇക്കാര്യം അറിഞ്ഞില്ല.

ഉച്ചഭക്ഷണത്തിനിറങ്ങിയ ബഷീറിനെ  മണിക്കൂറുകൾ കാത്തിരുന്നിട്ടും കാണാതായപ്പോൾ നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി ഒൻപതരയോടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ലിഫ്റ്റിനകത്ത് അപകടത്തിൽ അകപ്പെട്ടതായി അറിയുന്നത്. അപകട മരണം സ്ഥിരീകരിച്ചയുടൻ സൗദി അധികൃതരും കേരള ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും എത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.

പ്രധാന വാർത്തകൾ
Top