18 September Tuesday

ഓര്‍ത്തഡോക്സ് വൈദികരുടെ കുമ്പസാര പീഡനം: രണ്ടു പ്രതികളും കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

കൊല്ലം/തിരുവല്ല > ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡനക്കേസിൽ പിടിയിലാകാനുള്ള രണ്ടു വൈദികരും കീഴടങ്ങി. നാലാം പ്രതി ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ ജോര്‍ജ്, ഒന്നാം പ്രതി നിരണം ഭദ്രാസനത്തിലെ ഫാ. എബ്രഹാം വര്‍ഗീസ് (സോണി) എന്നിവരാണ് ഇന്ന്‌ കീഴടങ്ങിയത്.

ജെയ്സ് കെ ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലും എബ്രഹാം വര്‍ഗീസ് തിരുവല്ല കോടതിയിലുമാണ് കീഴടങ്ങിയത്.

ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. രണ്ടുപേരും 13നകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. ഇതേത്തുടർന്നാണ് കീഴടങ്ങൽ. ഈ കേസിലെ രണ്ടും മൂന്നും പ്രതികളും മുൻപ്‌ കീഴടങ്ങിയിരുന്നു.

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 34കാരിയെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് വൈദികര്‍ക്കെതിരായ കേസ്. ഒന്നാം പ്രതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും മറ്റുപ്രതികള്‍ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top