17 November Saturday

ഡിവൈഎഫ‌്ഐ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


മുളന്തുരുത്തി
‘ഇന്ത്യ അപകടത്തിൽ; പൊരുതാം നമുക്ക് ഒന്നായി’ എന്ന മുദ്രാവാക്യമുയർത്തി 15ന‌്  കാഞ്ഞിരമറ്റത്ത് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസംഗമത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ  മേഖലാ കമ്മിറ്റികൾ പ്രചാരണജാഥകൾ നടത്തി.
കണയന്നൂർ മേഖലാ കമ്മിറ്റി തലക്കോടുനിന്ന് ആരംഭിച്ച   ജാഥ മുളന്തുരുത്തി ബ്ലോക്ക‌് വൈസ് പ്രസിഡന്റ് അനിത ഭാസി, ജാഥാക്യാപ്റ്റൻ ഹരികൃഷ്ണന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. എരുവേലിയിൽ ചേർന്ന സമാപനസമ്മേളനം  മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് വി കെ വിവേക് ഉദ്ഘാടനംചെയ്തു. ജാഥാമാനേജർ രണദേവ്‌, അക്ഷയ് ദേവൻ, എ എസ് ശ്രീകുമാർ, എം എസ് സന്ദു, എം കെ രാജേഷ്, വി കെ ദിലീപ്, കെ എൻ സുരേഷ്, അഖിൽ മുരളി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥാ കേന്ദ്രങ്ങളിൽനിന്നും  ലഭിച്ച ഭക്ഷ്യവസ്തുക്കൾ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകളിൽ നൽകാൻ ബ്ലോക്ക് പ്രസിഡന്റ‌് വി കെ വിവേകിന് കൈമാറി.

മുളന്തുരുത്തി മേഖലാ ജാഥ ബ്ലോക്ക് സെക്രട്ടറി അനീഷ് മോഹനൻ ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജാഥാക്യാപ്റ്റൻ എൻ കെ സ്വരാജ്, സുബിൻ ബാബു, ഹരികൃഷ്ണൻ, എം കെ ജിലു എന്നിവർ സംസാരിച്ചു. പള്ളിത്താഴത്ത് ചേർന്ന സമാപനസമ്മേളനം പി എൻ പുരുഷോത്തമൻ ഉദ്ഘാടനംചെയ്തു.

തൃപ്പൂണിത്തുറ
അമ്പലമേട് മേഖലാ ജാഥ  സംസ്ഥാന കമ്മിറ്റി അംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ അഖിൽ മനോഹരൻ, രതീഷ് എം എസ്, അഭിഷേക്, അനന്തു , ശരത്ത്, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം  ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ജി സുജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു.

ഇരുമ്പനം മേഖല ജാഥ  ബ്ലോക്ക് പ്രസിഡൻറ് കെ വി കിരൺരാജ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ അമൽ അപ്പുക്കുട്ടനുപുറമേ നിഖിൽദേവ്, അജി അപ്പു, ടി വി വൈശാഖ്, ഇ ടി പ്രതീഷ്, എസ് എ  രഞ്ജിത്ത്,  റനീഷ്, വിനീഷ് എന്നിവർ സംസാരിച്ചു.സമാപന സമ്മേളനം  ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ജി സുജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു.
എരൂർ സൗത്ത് മേഖല ജാഥ  ബ്ലോക്ക് സെക്രട്ടറി കെ ടി അഖിൽദാസ്  ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ പി എസ് സുബിൻ ദാസ്, വി ബി വിബിൻ, എം വി രഞ്ജിത്ത്, പി ബി ബൈജു, എം ആർ വിഷ്ണു, ബിൻസി സൈമൺ, കെ ആർ ബൈജു, അഖിൽ ബാബു, രഞ്ജിത്ത് അപ്പനേത്ത് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം  മുൻ ജില്ലാ വൈസ‌് പ്രസിഡന്റ് എ യു വിജു ഉദ്ഘാടനം ചെയ്തു.

തൃപ്പൂണിത്തുറ ഈസ്റ്റ് മേഖല ജാഥ  ബ്ലോക്ക് സെക്രട്ടറി കെ ടി അഖിൽദാസ്  ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ടി വി ബിജു കൂടാതെ വി എസ് സത്യജിത്ത്, ഇ വി അനീഷ്, ബിനീഷ്, ഹരിഹരൻ, ശിവശങ്കരൻ എന്നിവർ  സംസാരിച്ചു. സമാപന സമ്മേളനം  മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ ടി സൈഗാൾ ഉദ്ഘാടനം ചെയ്തു.

നെട്ടൂർ മേഖല ജാഥ ബ്ലോക്ക് ജോയിന്റ സെക്രട്ടറി എൻ എസ് സുജിത്ത്  ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ പി ജി സനൽ, വി പി ഉണ്ണി, ശ്രീല സുഷൻ, ക്രിസ്റ്റി ജോസഫ്, അനിൽ അയ്യപ്പൻ, അജയ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം  ബ്ലോക്ക് സെക്രട്ടറി കെ ടി അഖിൽദാസ്  ഉദ്ഘാടനം ചെയ്തു.

എരൂർ നോർത്ത് മേഖല ജാഥ സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കെ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.
0ജാഥ ക്യാപ്റ്റൻ സി എം കിരൺരാജിനുപുറമേ പി ആർ ജിനേഷ്, വി എം ഷൈനി, രാഹുൽ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്തു.

മരട് മേഖല ജാഥ സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ബി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ഐ എസ് സുബീഷ്, ജോജോ ജോർജ്, സി ആർ രാഹുൽ, ടി ആർ അർജുൻ, വിപിൻദാസ്, സനീഷ  സതീശൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി വി എം ജുനൈദ് ഉദ്ഘാടനം ചെയ്തു. ജാഥ സ്വീകരണമായി ലഭിച്ച 600 കിലോ അരിയും മറ്റ് പലവ്യഞ്ജനങ്ങളും ദുരിതാശ്വാസ ക്യാമ്പിലേക്ക് കൈമാറും

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top