22 September Saturday

വയനാട‌്, ഇടുക്കി സ്വാതന്ത്ര്യസംഗമം ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


തിരുവനന്തപുരം
മഴക്കെടുതിമൂലം വ്യാപകമായി നാശനഷ്ടം സംഭവിച്ച  ഇടുക്കി, വയനാട് ജില്ലകളിൽ സ്വാതന്ത്ര്യസംഗമം നടത്തില്ലെന്ന‌്  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ‌് അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കുട്ടനാട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മറ്റ് ബ്ലോക്കുകളിലെയും സംഗമം ഒഴിവാക്കും. 

സംഗമം നടക്കുന്ന ബ്ലോക്കുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട‌്ശേഖരിക്കും. മഴക്കെടുതി അനുഭവിക്കുന്ന മേഖലകളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ മുഴുവൻ സമയവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണം.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായവും ജില്ലാ ഭരണനേതൃത്വം മുഖേന  നൽകണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top