19 November Monday

കയർത്തൊഴിലാളികൾക്ക‌് 100 കോടി വിതരണം ചെയ്യും: മന്ത്രി ഐസക‌്

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


ആലപ്പുഴ
കയർതൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കുമായി 100 കോടി രൂപയുടെ ആനുകൂല്യം  ഓണക്കാലത്ത‌് വിതരണംചെയ്യുമെന്ന‌് മന്ത്രി ടി എം തോമസ‌് ഐസക‌് പറഞ്ഞു. കേരള ടൂറിസം പോലെ കേരള കയർ എന്നത‌് ബ്രാൻഡ‌്നെയിമാക്കി പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ആലപ്പുഴയിൽ കയർവികസന വകുപ്പിന്റെ ധനസഹായ വിതരണോദ‌്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

തൊഴിലാളികളുടെ പെൻഷൻവിതരണത്തിനുമാത്രം 36 കോടി രൂപയാണ‌് ചെലവഴിക്കുന്നത‌്. കുടിശ്ശികയടക്കം നാലുമാസത്തെ പെൻഷൻ നൽകും. 7,000 പേർക്ക‌് ആനുകൂല്യം ലഭിക്കും. കയർതൊഴിലാളികൾക്ക‌് വിരമിക്കൽ ആനുകൂല്യം ആദ്യമായി നൽകിയത‌് എൽഡിഎഫ‌് സർക്കാരാണ‌്. കഴിഞ്ഞ യുഡിഎഫ‌് സർക്കാർ അത‌് നടപ്പാക്കിയില്ല. വീണ്ടും എൽഡിഎഫ‌് അധികാരത്തിൽവന്നതോടെയാണ‌് വിരമിക്കൽ ആനുകൂല്യം നൽകുന്നത‌്.  കയർരംഗത്ത‌് വലിയ കുതിച്ചുകയറ്റത്തിനുള്ള നടപടികളാണ‌് സർക്കാർ സ്വീകരിക്കുന്നത‌്. എന്നിരുന്നാലും ഈ   മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന‌് തൊഴിലാളികളും സ്ഥാപനങ്ങളുമെല്ലാം ഇടപെടണം. കാലവർഷക്കെടുതിമൂലം 3,000 കോടി രൂപയുടെ അധികച്ചെലവ‌് പ്രതീക്ഷിക്കുന്നു. അത‌് നേരിടാനുള്ള പണം കണ്ടെത്തുകയും പ്രതിസന്ധി മറികടക്കുകയും ചെയ്യുമെന്നും ഐസക‌്  പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top