21 November Wednesday

മഹാകവി പാലാ പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


പാലാ
മഹാകവി പാലാ നാരായണൻ നായരുടെ സ്മരണാർഥം കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ 'മഹാകവി പാലാ സാഹിത്യ പുരസ്കാരം' കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു. അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ഏഴാച്ചേരി രാമചന്ദ്രന‌് സമ്മാനിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ കെ എം മാണി എംഎൽഎ  അധ്യക്ഷനായി.

മികച്ച സഹകാരികൾക്കുള്ള പുരസ്കാരം സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ വിതരണം ചെയ്തു. സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള പുരസ്കാരം കോഴിക്കോട് കൊടിയത്തൂർ സഹകരണബാങ്ക് പ്രസിഡന്റ‌് രമേശ് ബാബുവും ജില്ലയിലെ മികച്ച സഹകാരിക്കുള്ള പുരസ്കാരം കോട്ടയം അർബൻ ബാങ്ക് പ്രസിഡന്റ‌് അഡ്വ. കെ അനിൽകുമാറും ഏറ്റുവാങ്ങി. താലൂക്കിലെ മികച്ച സഹകാരിക്കുള്ള പുരസ്കാരം നീലൂർ സഹകരണബാങ്ക് പ്രസിഡന്റ‌് മത്തച്ചൻ ഉറുമ്പുകാട്ടിന് മുൻ ഡിസിസി പ്രസിഡന്റ‌് അഡ്വ. ടോമി കല്ലാനി സമ്മാനിച്ചു. 

കർഷക ആചാര്യനുള്ള അവാർഡ് ലഭിച്ച അഗസ്റ്റിൻ തച്ചാമ്പുറത്തിനെ ബിജെപി പാലാ നിയോജകമണ്ഡലം
പ്രസിഡന്റ‌് സോമശേഖരൻ നായർ തച്ചേട്ട് ആദരിച്ചു. പ്രൊഫ. സി ആർ ഓമനക്കുട്ടൻ ആമുഖപ്രഭാഷണം നടത്തി. ചാക്കോ സി പെരിയത്ത് മഹകവി പാലായുടെ ജീവിതരേഖ അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ജോർജ് സി കാപ്പൻ, മാത്യു പ്രാൽ എന്നിവർ സംസാരിച്ചു. ഭരണസമിതിയംഗം അഡ്വ. വി ടി തോമസ് സ്വാഗതവും രവി പാലാ നന്ദിയും പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top