Top
22
Tuesday, August 2017
About UsE-Paper

കാക്കിയണിയാന്‍ 5 വനിതാ ബിടെക്കുകാര്‍

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > കാക്കിയണിയാന്‍ വേണ്ട അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി. എന്നാല്‍ അഞ്ച് വനിതാ ബിടെക്കുകാര്‍ പൊലീസ് സേനയിലേക്ക്. ബിരുദാനന്തര ബിരുദമുള്ളവര്‍ 85 പേരും 195 ബിരുധദാരികളുമുള്‍പ്പെടെ പരിശീലനം പൂര്‍ത്തീകരിച്ച 357 വനിതകള്‍ തിങ്കളാഴ്ച കേരള പൊലീസിന്റെ ഭാഗമാവും. ഇതില്‍ അടിസ്ഥാന യോഗ്യതയായ എസ്എസ്എല്‍സിക്കാര്‍ അഞ്ചുപേര്‍ മാത്രം. ഡിപ്ളോമയുള്ള ആറുപേര്‍, ഡി ഫാമുള്ള ഒരാള്‍, ടിടിസി 13, ഐടിഐ, രണ്ട്, പ്ളസ്ടു 45, എന്നിങ്ങനെയാണ് മറ്റുള്ളവരുടെ യോഗ്യതകള്‍.  

357  വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡ്  രാമവര്‍മപുരത്തെ പൊലീസ് അക്കാദമിയില്‍ തിങ്കളാഴ്ച നടക്കും. രാവിലെ എട്ടിന്  നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  മുഖ്യാതിഥിയാവും.  

കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡില്‍ രണ്ടാഴ്ചത്തെ പരിശീലനം നല്‍കി. എന്‍ഐഎംഎച്ച്എഎന്‍എസിന്റെ സാങ്കേതിക സഹായത്തോടെ വിദഗ്ധപരിശീലനവും നല്‍കി. വെപ്പണ്‍ക്ളാസ്, കരാത്തെ, യോഗ, സ്വിമ്മിങ്, ഡ്രൈവിങ്, കംപ്യൂട്ടര്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കി. കൊലപാതകമടക്കമുള്ള  കുറ്റകൃത്യങ്ങളുടെ അന്വേഷണത്തെ സംബന്ധിച്ച് പ്രായോഗിക പരിശീലനവും പൂര്‍ത്തിയാക്കി.