19 September Wednesday

കൂടുതൽ ചെറുകിട ജലസേചന വൈദ്യുതപദ്ധതികൾ വേണം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


കോട്ടയം
സംസ്ഥാനത്ത് കൂടുതൽ ചെറുകിട ജലസേചന വൈദ്യുത പദ്ധതികൾ ആവശ്യമാണെന്ന്  മന്ത്രി എം എം മണി പറഞ്ഞു. കോട്ടയം പള്ളത്ത് ആരംഭിച്ച വൈദ്യുതി ബോർഡിന്റെ ഡാം സേഫ്റ്റി ഓർഗനൈസേഷൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡാമുകൾ വൈദ്യുതോൽപാദനത്തിന് മാത്രമല്ല ശുദ്ധജല ഉപാധിയും കൂടിയാണ‌്. പുതിയ മാർഗങ്ങളിലൂടെ വൈദ്യുതി കൂടുതൽ ഉൽപാദിപ്പിക്കണ്ടതുണ്ട്. ഏറ്റവും ചിലവുകുറഞ്ഞ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള മാർഗമാണ് ജലവൈദ്യുതപദ്ധതികൾ. അതുകൊണ്ട് തന്നെ അതിനുള്ള സംവിധാനങ്ങൾ ഇനിയും ഉണ്ടാകണം.

ജലവൈദ്യുത പദ്ധതികളുള്ള സ്ഥലങ്ങളിൽ വരൾച്ച ഉണ്ടായിട്ടില്ല. വരൾച്ചയെ അതിജീവിക്കാൻ ജലവൈദ്യുത പദ്ധതികൾക്ക് കഴിയും. കഴിഞ്ഞ വരൾച്ചാ കാലത്ത് ഇത് നാം കണ്ടതാണ്. എന്നാൽ ആതിരപ്പള്ളി, സൈലന്റ്വാലി, പൂയംകുട്ടി എന്നീ വലിയ പദ്ധതികളുടെ കാര്യം വന്നപ്പോർ പ്രശ്നങ്ങൾ ഉണ്ടായി. ഇത്തരം വിഷയത്തിൽ എല്ലാവരും യോജിച്ച് തീരുമാനമെടുക്കണം. ഡാമിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് അനിവാര്യമാണ്. ഇത് സംസ്ഥാനത്തിന്റെ നിലനിൽപ്പിന് തന്നെ ആവശ്യമാണ്.

ഇടുക്കി പദ്ധതി വന്നതോടെ എറണാകുളം, കോട്ടയം, തൊടുപുഴ മേഖലകളിൽ വരൾച്ച കുറഞ്ഞെന്നും  അദ്ദേഹം പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top