24 October Wednesday

ജോസ‌് കെ മാണിയെ അയോഗ്യനാക്കണം: സുരേഷ‌് കുറുപ്പ‌് പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018


തിരുവനന്തപുരം
രാജ്യസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകി. നിലവിൽ കോട്ടയത്തുനിന്നു ലോക്‌സഭാംഗമായ ജോസ്‌ കെ മാണി രാജ്യസഭാംഗമാകാൻ നിയമപരമായി അർഹനല്ലെന്നു ചൂണ്ടിക്കാട്ടി  കെ സുരേഷ് കുറുപ്പ് എംഎൽഎയാണ്‌ പരാതി നൽകിയത്‌.

ജോസ്‌ കെ മാണി രാജ്യസഭയിലേക്ക്‌ മത്സരിക്കാൻ നൽകിയ പത്രികയിൽ താൻ നിലവിൽ ലോക‌്സഭാംഗമാണെന്ന‌് രേഖപ്പെടുത്തിയിട്ടുണ്ട്‌. കേന്ദ്ര സർക്കാരിലോ സംസ്ഥാന സർക്കാരിലോ ലാഭകരമായ പദവികൾ വഹിക്കുന്നവർ പാർലമെന്റ്‌ അംഗങ്ങളാകാൻ യോഗ്യരല്ലെന്നാണ്‌ ഭരണഘടന പറയുന്നത്‌. 1959ലെ പ്രിവൻഷൻ ഓഫ്‌ ഡിസ്‌ക്വാളിഫിക്കേഷൻ ആക്ട‌് പാർലമെന്റ്‌ അംഗത്വത്തെ ലാഭകരമായ പദവികളിൽനിന്ന്‌ ഒഴിവാക്കിയിട്ടുമില്ല. എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ പത്രിക തള്ളാനാകില്ലെന്നും പരാതിക്കാർക്ക‌്  നിയമനടപടികളിലേക്ക‌്  പോകാമെന്നും വരണാധികാരി  വി കെ ബാബുപ്രകാശ‌് അറിയിച്ചു.

പ്രധാന വാർത്തകൾ
Top