18 August Saturday

മഴക്കാലരോഗം പ്രതിരോധപ്രവർത്തനം കലക്ടർ വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018



ആലപ്പുഴ
മഴക്കാലരോഗ പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ടർ എസ‌് സുഹാസ‌് ജില്ലാ ആശുപത്രി സന്ദർശിച്ചു. അത്യാഹിതവിഭാഗത്തിലെ കിടക്കകളുടെ എണ്ണം, പ്രാഥമികസൗകര്യങ്ങൾ, മരുന്നുലഭ്യത എന്നിവ സംബന്ധിച്ച് ഡോക്ടർമാരുമായും നേഴ‌്സുമാരുമായി ആശയവിനിമയം നടത്തി. അത്യാധുനിക സൗകര്യങ്ങളുള്ള ട്രോമാകെയർ യൂണിറ്റിന്റെ നിർമാണപുരോഗതി നിരീക്ഷിച്ച അദ്ദേഹം ഡയാലിസിസ് യൂണിറ്റ്, വാർഡുകൾ എന്നിവ സന്ദർശിച്ചു.  കിടപ്പുരോഗികളുമായി സംസാരിക്കുകയും  ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് നേരിട്ട് ചോദിച്ചറിയുകയുംചെയ‌്തു. 

ഡിഎംഒ ഓഫീസിൽ പ്രതിമാസ ഡോക്ടർമാരുടെ യോഗത്തിൽ കലക്ടർ പങ്കെടുത്തു.  നഗരസഭാ ആരോഗ്യ സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ ബി മെഹബൂബ്, വാർഡ് കൗൺസിലർ സി എസ് ഷോളി, ജില്ലാ ആശുപത്രി സൂപ്രണ്ട് എൽ അനിതകുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് ടി എസ് സിദ്ധാർഥൻ, ആർഎംഒ  അനസ് സാലിഹ് തുടങ്ങിയരും കലക്ടർക്കൊപ്പം ഉണ്ടായി.

പ്രധാന വാർത്തകൾ
Top