16 August Thursday

സ്ത്രീകൾ ശക്തി തിരിച്ചറിയുന്നതാണ് സ്ത്രീ ശാക്തീകരണം: നടി ശാരദ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018


കൊച്ചി > സ്ത്രീകൾ തങ്ങളുടെ ശക്തി സ്വയം തിരിച്ചറിയുന്നതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണമെന്ന് പ്രമുഖ ചലച്ചിത്ര നടി ശാരദ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) വിമൻ സെൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. സ്ത്രീകളുടെ ആത്മാഭിമാനത്തെ പിന്തുണയ്ക്കുന്ന കഥാപാത്രങ്ങളാണ് താൻ കൂടുതൽ ചെയ്തത്. സിനിമകൾ കണ്ട് സമൂഹത്തിൽ മാറ്റമുണ്ടായി എന്നറിഞ്ഞതാണ് സിനിമാജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകിയത്. പിരിഞ്ഞുകഴിയുന്ന ദമ്പതികൾ തന്റെ സിനിമ കണ്ട ശേഷം ഒന്നിക്കാൻ തയ്യാറായത് ഇന്നും അഭിമാനത്തോടെയാണ് ഓർക്കുന്നതെന്നും അവർ പറഞ്ഞു. അന്നത്തെ നായകൻമാരുടെയും സിനിമാ പിന്നണി പ്രവർത്തകരുടെയും സ്നേഹവും സഹകരണവുമാണ് സിനിമയിൽ മുന്നോട്ട് പോകാൻ കരുത്ത് പകർന്നതെന്നും അവർ പറഞ്ഞു. അഭിനയാനുഭവങ്ങൾ ശാരദ സദസ്സുമായി പങ്കുവച്ചു.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ, വിമൺ സെൽ ചെയർപേഴ്‌സൺ ഡോ. സോമി കുര്യാക്കോസ്, ഡോ. പി ജയശങ്കർ എന്നിവർ സംസാരിച്ചു. 

പ്രധാന വാർത്തകൾ
Top