19 October Friday

രാജേന്ദ്രന്റെ കരവിരുതില്‍ ദീപശിഖ നിര്‍മാണം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

മാന്നാര്‍ > സിപിഐ എം സംസ്ഥാന സമ്മേളന നഗറിലേക്കുള്ള ദീപശിഖ പ്രയാണത്തിനുള്ള ദീപശിഖകളുടെ നിര്‍മാണം രാജേന്ദ്രന്റെ കരവിരുതില്‍ പുരോഗമിക്കുന്നു. മാന്നാര്‍ കുട്ടമ്പേരൂര്‍ തെക്കുംതളിയില്‍ കൃഷ്ണതീര്‍ഥത്തില്‍ ടി എസ് രാജേന്ദ്രന്‍ (47) ആണ് പാര്‍ടി ജില്ലാ കമ്മിറ്റിക്കുവേണ്ടി രാപ്പകലെന്യേ ദീപശിഖയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരുമാസമായി ദീപശിഖയുടെ നിര്‍മാണം തുടങ്ങിയിട്ട്.  

പിത്തളയില്‍ ഷീറ്റ്്വെട്ടി ഏഴ് ഇഞ്ച് പൊക്കത്തില്‍ അഞ്ചിഞ്ച് വ്യാസത്തില്‍ പ്രത്യേകം കണക്കില്‍ രൂപഭംഗി വരുത്തി അരക്ക് ഉപയോഗിച്ച് ഡിസൈന്‍ വര്‍ക്ക് ചെയ്ത് ഗ്യാസ് വെല്‍ഡിങ് ചെയ്തശേഷം പോളീഷ് ചെയ്യും. പിന്നീട് ഒന്നരയടി നീളമുള്ള കടഞ്ഞെടുത്ത തടിയില്‍ ഉറപ്പിക്കുന്നു. വി അനീഷാണ്് ദീപശിഖയുടെ നിര്‍മാണത്തിനുള്ള തടികള്‍ കടഞ്ഞു കൊടുത്തത്. ജില്ലയിലെ 51 രണധീരന്മാരുടെ ബലികുടീരങ്ങളില്‍നിന്നാണ് ദീപശിഖാറാലികള്‍ തൃശൂരിലെ സമ്മേളന നഗറിലെത്തുക.

25 വര്‍ഷമായി ഓട്ടുപാത്രനിര്‍മാണ തൊഴിലാളിയാണ് രാജേന്ദ്രന്‍. പുലരി സ്വയം സഹായ സംഘത്തില്‍നിന്നും വായ്പയെടുത്ത് വീട്ടില്‍ സ്വന്തമായി വര്‍ക്ക്ഷോപ്പ് നിര്‍മിച്ചാണ് ഈ ജോലികള്‍ നടത്തുന്നത്. ക്ഷേത്ര സോപാനം, കൊടിമരം വിഗ്രഹങ്ങള്‍, ചെമ്പുമേച്ചില്‍ എന്നീ പണികളും രാജേന്ദ്രന്‍ ഏറ്റെടുത്ത് നടത്തുന്നു. സഹായിയായി ഭാര്യ മഞ്ജുവും ഒപ്പമുണ്ട്. മക്കള്‍: ആദിത്യന്‍, അഞ്ജലി, അഞ്ജന.

പ്രധാന വാർത്തകൾ
Top