19 January Saturday

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം പ്രതിസന്ധിയിൽ: പ്രകാശ‌് രാജ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

കോഴിക്കോട് > ദൈവത്തിന്റെ  സ്വന്തം നാട്ടിൽ ദൈവം പ്രതിസന്ധി നേരിടുകയാണെന്ന‌് നടൻ പ്രകാശ‌് രാജ‌്. ഡിസി ബുക‌്സ‌് സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ‌്റ്റിവെലിൽ നടിമാരായ റിമാ കല്ലിങ്കൽ,  പത്മപ്രിയ എന്നിവരുമായി സംവദിക്കുന്നതിനിടെ ശബരിമലയിലെ സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു പ്രകാശ‌് രാജിന്റെ പ്രതികരണം.

എന്നെയും എന്റെ നിലപാടുകളെയും എതിർക്കുന്നവരാണ‌് എന്റെ ശക്തി. എതിർപ്പിലൂടെയാണ‌് ഞാൻ കരുത്തനാകുന്നത‌്. സമൂഹം തെറ്റായ വഴികളിലൂടെ നടക്കുമ്പോൾ അതിനെതിരെ  പ്രതികരിക്കുന്ന യുവതലമുറ പ്രതീക്ഷ നൽകുന്നുണ്ട‌്. സമകാലിക സാഹചര്യത്തിൽ നമ്മുടെ ഭയമാണ‌് അവരുടെ ശക്തി. സമൂഹത്തിൽ ഭയം ജനിപ്പിക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കും.

ഇരകൾക്കൊപ്പം  നിൽക്കുക എന്നതാണ‌് ഡബ്ല്യുസിസിയുടെ നിലപാടെന്ന‌് റിമ കല്ലിങ്കലും പത്മപ്രിയയും പറഞ്ഞു. ഇതിനെതിരെ പ്രതിലോമകരമായ പ്രതികരണങ്ങൾ  വിവിധ കോണുകളിൽനിന്നും വരുന്നുണ്ട‌്. അതിനെയൊന്നും വകവയ‌്ക്കുന്നില്ലെന്നും ഇരുവരും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top