Top
24
Wednesday, January 2018
About UsE-Paper

തദ്ദേശ തെരഞ്ഞെടുപ്പ് : എല്‍ഡിഎഫ് 10, യുഡിഎഫ് 5

Saturday Jan 13, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > സംസ്ഥാനത്ത് തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും എല്‍ഡിഎഫ് മുന്നേറ്റം. ഉപതെരഞ്ഞെടുപ്പ് നടന്ന 15ല്‍ 10 സീറ്റും എല്‍ഡിഎഫ് നേടി. 12 പഞ്ചായത്ത് വാര്‍ഡിലും രണ്ട് നഗരസഭാ വാര്‍ഡിലും ഒരു ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന എട്ട് ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ മുന്നേറ്റം ഇത്തവണയും എല്‍ഡിഎഫ് ആവര്‍ത്തിച്ചു. മൂന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ രണ്ടെണ്ണം നഷ്ടപ്പെട്ടു. എല്‍ഡിഎഫ്-9, യുഡിഎഫ്-4, സ്വതന്ത്രന്‍-1 എന്നിങ്ങനെയായിരുന്നു സീറ്റ് നില.

എല്‍ഡിഎഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം എന്നീ ക്രമത്തില്‍. തിരുവനന്തപുരം: നഗരൂര്‍- എ ഷിബാന- 141, കൊല്ലം: വിളന്തറ- പി ജയശ്രീ-71, കൊറ്റങ്കര- മാമ്പുഴ- പി കെ വിജയന്‍പിള്ള -197, കോട്ടയം: മരങ്ങാട്- അരുണിമ പ്രദീപ്-273, ഇടുക്കി: മുനിയറ സൌത്ത്- രമ്യ റെനീഷ്-148, പാലക്കാട്: മിച്ചാരംകോട്- രുക്മിണി ഗോപി-210, മലപ്പുറം: ഞെട്ടിക്കുളം- രജനി-88, എകെജി നഗര്‍- വി കെ ബേബി-265.

എറണാകുളം: ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍- ബേബി ജോണ്‍-207, കാസര്‍കോട്: കാറഡുക്ക ബ്ളോക്ക് പഞ്ചായത്തിലെ ബേഡകം- എച്ച് ശങ്കരന്‍-1626.
യുഡിഎഫ് ജയിച്ചവ- തിരുവനന്തപുരം: മൈലച്ചല്‍- വി വീരേന്ദ്രകുമാര്‍-109, കൊല്ലം: തെക്കുംപുറം- ഓമന സുധാകരന്‍-112, പാലക്കാട്: കോണിക്കഴി- ബി മുഹമ്മദ്-149, മലപ്പുറം: തിണ്ടലം- മോഹനകൃഷ്ണന്‍-180. പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ അത്തീക്ക് പറമ്പില്‍- എട്ട്.

Related News

കൂടുതൽ വാർത്തകൾ »