Top
21
Wednesday, February 2018
About UsE-Paper

ചെന്നിത്തലയെ ചീത്തവിളിച്ച് എം ലിജുവിന്റെ ശബ്ദരേഖ

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > കോണ്‍ഗ്രസിനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും അസഭ്യം പറയുന്ന ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ പേരിലുള്ള ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയ മര്യാദ പോലും ചെന്നിത്തല ഉമ്മന്‍ചാണ്ടിയോട് കാട്ടിയില്ലെന്ന് ശബ്ദരേഖയിലുണ്ട്. അതേസമയം ശബ്ദരേഖ വ്യാജമാണെന്നും ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ലിജു അറിയിച്ചു.

സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍വച്ചതുമായി ബന്ധപ്പെട്ടാണ് ലിജുവിന്റെ പേരില്‍ ശബ്ദരേഖ പ്രചരിക്കുന്നത്. യൂട്യുബില്‍ പ്രത്യക്ഷപ്പെട്ട ഇത് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സഭയില്‍ പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞില്ല. എന്നാല്‍ ചെന്നിത്തല, ഉമ്മന്‍ചാണ്ടിയുടെ പേരെടുത്തു പറഞ്ഞു.

ആയിരത്തിലധികം പേജ് വരുന്ന റിപ്പോര്‍ട്ടിന്റെ 450ഓളം പേജുകള്‍ വായിച്ചു. റിപ്പോര്‍ട്ട് നിറയെ അശ്ളീലമാണ്. നമ്മുടെ നേതാക്കള്‍ കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ പുറത്തു പറയാന്‍ പറ്റില്ല. ഇനി ഓഡിയോ, വീഡിയോ തെളിവുകള്‍ കൂടി ഉണ്ടെന്ന് പറയുന്നു. പിണറായിയെ പ്രകോപിപ്പിച്ച് ചെന്നിത്തല അതുകൂടി പുറത്തു വരുത്തും. ഇതോടെ കോണ്‍ഗ്രസ് ഓര്‍മ മാത്രമാകും-ശബ്ദരേഖയില്‍ പറയുന്നു.