23 July Monday

16ലെ യുഡിഎഫ് ഹര്‍ത്താല്‍; രമേശ് ചെന്നിത്തലക്ക് ഹൈക്കോടതി നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 12, 2017

കൊച്ചി > കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒക്ടോബര്‍ 16ന് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസ്.  വിശദീകരണം തേടി സ്പീഡ് പോസ്റ്റില്‍ നോട്ടീസയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഹര്‍ത്താല്‍ ദിനത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍പ്രസിദ്ധികരിക്കാന്‍ സര്‍ക്കാരിനും കോടതി നിര്‍ദശംനല്‍കി പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പൊതു ജനസേവകന്‍ എന്ന നിര്‍വചനത്തില്‍ വരില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാഷ്ടീയ പാര്‍ട്ടി നേതാവ് എന്ന നിലയിലാണ് ഹര്‍ത്താല്‍ ആഹ്വാനം എന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത രമേശിനെതിരെ കേസെടുക്കണമെന്നും ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ചെന്നിത്തലയില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി. 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top