20 July Friday

ഞെട്ടലില്‍ ഹൈക്കമാന്‍ഡ് : നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു

എം പ്രശാന്ത്Updated: Friday Oct 13, 2017

ന്യൂഡല്‍ഹി > സോളാര്‍തട്ടിപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വെളിപ്പെട്ടതിന്റെ ഞെട്ടലില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഗുജറാത്തിലും ഹിമാചലിലും നിര്‍ണായക നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഴിമതിക്കേസിലും ബലാത്സംഗക്കേസിലുമായി നേതാക്കള്‍ കൂട്ടത്തോടെ പ്രതികളായതിന്റെ ആശങ്കയിലാണ് ഹൈക്കമാന്‍ഡ്. അമിത് ഷായുടെ മകനെതിരായ ആക്ഷേപങ്ങള്‍ പ്രചാരണായുധമാക്കാനിരിക്കെയാണ് കേരളനേതാക്കളുടെ ദുര്‍നടപ്പ് ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ക്ഷീണമായത്. ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരായി സരിതാനായര്‍ പുതിയ ആരോപണം ഉയര്‍ത്തുന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കി.

വിശദീകരണം തേടാനും പ്രശ്നപരിഹാരചര്‍ച്ചയ്ക്കുമായി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, വി ഡി സതീശന്‍ എന്നിവരെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച ഇവര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. കെപിസിസി പട്ടികയെച്ചൊല്ലിയുള്ള പരാതികളും പരിഗണിക്കും. ബുധനാഴ്ച ഡല്‍ഹിയിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി എ കെ ആന്റണി തിരക്കിട്ട് ചര്‍ച്ച നടത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top