Top
16
Saturday, December 2017
About UsE-Paper

സഹകരണ ബാങ്ക് ജീവനക്കാര്‍ ദേശാഭിമാനി വരിക്കാരായി

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

ഹരിപ്പാട് > കുമാരപുരം 1449 -ാം നമ്പര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ മുഴുവന്‍ ജീവനക്കാരും ദേശാഭിമാനിയുടെ വാര്‍ഷിക വരിക്കാരായി.
ബാങ്കിലെ 25 ജീവനക്കാരുടേയും  വരിസംഖ്യയും ലിസ്റ്റും സ്റ്റാഫ് സെക്രട്ടറി പി ജി ഗിരീഷ് ബാങ്ക് പ്രസിഡന്റും സിപിഐ എം ജില്ലാകമ്മറ്റിയംഗവുമായ എം സത്യപാലനു കൈമാറി. ബാങ്ക് സെക്രട്ടറി ശ്രീജിത്,  സിപിഐ എം കുമാരപുരം തെക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍ ബിജു, ലോക്കല്‍ കമ്മിറ്റി അംഗം പി എം ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു.
പൊങ്ങ സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ദേശാഭിമാനി വരിക്കാരായി. ബാങ്ക് പ്രസിഡന്റ്  പി ഒ തോമസില്‍നിന്ന് വാര്‍ഷികര വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും സിപിഐ എം ജില്ലാ സെക്രട്ടിറയറ്റംഗം എ മഹേന്ദ്രന്‍ ഏറ്റുവാങ്ങി.

കെഎസ്ഇബി ജീവനക്കാര്‍
ദേശാഭിമാനി വരിക്കാരായി

അമ്പലപ്പുഴ > കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍(സിഐടിയു) പുന്നപ്ര ഇലക്ട്രിക്കല്‍ സെക്ഷനിലെ തൊഴിലാളികള്‍ ദേശാഭിമാനി വരിക്കാരായി. ആകെയുള്ള 13 തൊഴിലാളികളാണ് വരിക്കാരായത്.
യൂണിറ്റ് പ്രസിഡന്റ് പി സനല്‍കുമാറില്‍ നിന്ന് സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടന്‍ വാര്‍ഷിക വരിസംഖ്യയും പണവും ഏറ്റുവാങ്ങി. യൂണിയന്‍ സംസ്ഥാനകമ്മിറ്റിയംഗം ജെ ജയകുമാര്‍, ജോബ് യൂണിറ്റ് സെക്രട്ടറി ഹാരിസ്, സിപിഐ എം പുന്നപ്ര കിഴക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ജഗദീശന്‍, അംഗങ്ങളായ അലിയാര്‍ എം മാക്കിയല്‍, കെ സവാദ്, എം രാജന്‍, ബ്രാഞ്ച് സെക്രട്ടറി ടികെപി സലാഹുദ്ദീന്‍, പി സുരേന്ദ്രന്‍ പിള്ള, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
 

നിര്‍മാണതൊഴിലാളികള്‍ വരിക്കാരായി
 

ആലപ്പുഴ > ആലപ്പുഴ നോര്‍ത്ത് ഏരിയയിലെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) തൊഴിലാളികളായ 102 പേര്‍ ദേശാഭിമാനി വാര്‍ഷിക വരിക്കാരായി.
ബോട്ട് ക്രൂ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി പി പവനന്‍, യൂണിയന്‍ ഏരിയ സെക്രട്ടറി കെ ലാലനില്‍ നിന്ന് വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി. യോഗം സിപിഐ എം നോര്‍ത്ത് ഏരിയ സെക്രട്ടറി വി ബി അശോകന്‍ ഉദ്ഘാടനം ചെയ്തു. വിജയപ്രസാദ് അധ്യക്ഷനായി. കെ ലാലന്‍ സ്വാഗതം പറഞ്ഞു.