17 November Saturday

ദുരിതാശ്വാസ നിധി; ഒരുമാസത്തെ ശമ്പളം: ഉത്തരവിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകുന്നത‌് സംബന്ധിച്ച‌് ധനവകുപ്പ‌് ഉത്തരവിറക്കി. ഇതിനുള്ള മാർഗനിർദേശങ്ങളും ഉത്തരവിലുണ്ട‌്.

സെപ‌്തംബറിലെ ഗ്രോസ‌് സാലറിയാണ‌് ഒരുമാസത്തെ ശമ്പളത്തുകയായി കണക്കാക്കുക. പരമാവധി പത്തു ഗഡുക്കളായാണ‌്  ഈടാക്കുക. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട‌് ജീവനക്കാർ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സംഭാവന നൽകിയിട്ടുണ്ടെങ്കിൽ, അതു കുറവുചെയ‌്ത‌് ബാക്കി പണമാകും പിടിക്കുക. സെപ‌്തംബറിലെ ശമ്പളത്തിനുതുല്യമായ തുക  പ്രൊവിഡന്റ‌് ഫണ്ടിൽനിന്ന‌് നൽകാം. ഇതിനുള്ള അപേക്ഷ അടിയന്തരമായി സമർപ്പിക്കണം.

പത്തുമാസംകൊണ്ട‌് ഗ്രോസ‌് സാലറി സംഭാവന ചെയ്യാൻ കഴിയത്തവർക്ക‌് പിഎഫ‌് വായ‌്പാ തിരിച്ചടവിന‌് സെപ‌്തംബറിലെ ശമ്പളംമുതൽ പത്തുമാസത്തേക്ക‌് അവധി നൽകും. ഒരുമാസത്തെ ശമ്പളം നൽകുന്നതിനുപകരം സെപ‌്തംബറിലെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ 30 ദിവസത്തെ ആർജിതാവധി സറണ്ടർ ചെയ‌്ത‌് നൽകാം. ശമ്പള പരിഷ‌്കരണ കുടിശ്ശിക ദുരിതാശ്വാസനിധിയിലേക്ക‌് വരവുവയ‌്ക്കാം. ശമ്പളം നൽകാൻ താൽപ്പര്യമില്ലാത്തവർ  22നുമുമ്പ‌് ബന്ധപ്പെട്ട ഡിഡിഒമാരെ ഇക്കാര്യം അറിയിക്കണമെന്നും ധനവകുപ്പ‌് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top