12 December Wednesday

ധനസഹായം ഉടൻ നൽകും: മന്ത്രി ഐസക‌്

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018


പറവൂർ
വെള്ളപ്പൊക്കത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും സർക്കാർ പ്രഖ്യാപിച്ച ധനസഹായം കാലതാമസം കൂടാതെ നൽകുമെന്ന് മന്ത്രി ടി എം തോമസ് ഐസക‌്. വലിയ പഴംപിള്ളി തുരുത്ത് ധർമ പോഷിണി സഭാ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു മന്ത്രി. പുത്തൻവേലിക്കര, തുരുത്തൂർ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സൺ പി എസ് ഷൈല, ബ്ലോക്ക് പഞ്ചായത്തംഗം ടി ഡി സുധീർ, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് നിതാ സ്റ്റാലിൻ, പഞ്ചായത്തംഗങ്ങളായ റിനു ഗിലീഷ്, രശ്മി അജിത്ത് കുമാർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top