19 September Wednesday

ചങ്ങാടംകെട്ടി കളിച്ച 4 പേർ ഒഴുക്കിൽപ്പെട്ടു ; ഫയർഫോഴ‌്സ‌് രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

ചങ്ങാടംകെട്ടി കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഇതര സംസ്ഥാനക്കാരനെ ഫയർഫോഴ‌്സ‌് രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നു

കളമശേരി
ഏലൂർ കുറ്റിക്കാട്ടുകരയിൽ ഒഴിഞ്ഞ ഡ്രമ്മുകൾ കൂട്ടിക്കെട്ടി ചങ്ങാടം പോലെയാക്കി വെള്ളത്തിൽ തുഴഞ്ഞ് കളിക്കുകയായിരുന്ന നാലു യുവാക്കൾ ചങ്ങാടം മറിഞ്ഞ് ഒഴുക്കിൽപെട്ടു. കുറ്റിക്കാട്ടുകര മെട്രോ ടൈൽ ഫാക്ടറിയിലെ ഇതരസംസ്ഥാന തൊഴിലാളികളായ നാലുപേരാണ് പവർലൂം കടവിന്റെ  അക്കരെ അപകടത്തിൽപെട്ടത്. മൂന്നുപേർ ചങ്ങാടത്തിൽ പിടിച്ച്  നീന്തി കരയ്ക്കണഞ്ഞു. നാലാമനായ അനറുൾ (22) വെള്ളത്തിൽ ചാഞ്ഞുനിന്ന മരക്കാെമ്പിൽ പിടിച്ചുകിടക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തി റബർ ഡിങ്കിയിൽ ചെന്ന് അനറുളിനെ രക്ഷപ്പെടുത്തി. 

സംഭവത്തിനുശേഷം കടവുകളിൽ  ഏലൂർ പോലീസ് നിരീക്ഷണമേർപ്പെടുത്തി. വെള്ളക്കെട്ടിന് സമീപത്തുനിന്ന് ടൈൽ ഫാക്ടറി ജീവനക്കാരായ 24 ഇതരസംസ്ഥാനക്കാരെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top