13 November Tuesday

കേന്ദ്രം കേരളത്തിന് സഹായമെത്തിക്കണം: പൊളിറ്റ്‌ബ്യൂറോ

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018


ന്യൂഡൽഹി
കനത്ത മഴയെ തുടർന്ന് അഭൂതപൂർവമായ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ആവശ്യമായ എല്ലാസഹായങ്ങളും അടിയന്തരമായി എത്തിച്ചുകൊടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. കനത്തമഴയിൽ 29 പേർക്ക് ജീവൻ നഷ്ടമായി. 60,000ത്തോളം പേർഭവനരഹിതരായി. പലസ്ഥലങ്ങളിലും റോഡുകൾക്കും വീടുകൾക്കും സാരമായ കേടുപാടുകളുണ്ടായിട്ടുണ്ട്. യഥാർഥ നാശനഷ്ടത്തിന്റെ കണക്കുകൾ വിലയിരുത്താൻ സമയമായിട്ടില്ലെങ്കിലും ആയിരക്കണക്കിന് കോടി രൂപയുടെ നാശമുണ്ടായെന്ന‌് വ്യക്തമാണ്.  ജനങ്ങളെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും സാന്ത്വനമേകാനും സംസ്ഥാന സർക്കാർ സാധ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി എത്തിക്കാൻ കേന്ദ്ര സർക്കാരും തയ്യാറാകണം. വിവിധ സംഘടനകളും വ്യക്തികളും ഒറ്റക്കെട്ടായി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടണം. എല്ലാ പാർടി അംഗങ്ങളും അനുഭാവികളും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ അണിചേരണമെന്നും പിബി ആഹ്വാനംചെയ്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top