14 November Wednesday

സ്വാതന്ത്ര്യസംഗമം ഡിവൈഎഫ‌്ഐ ജാഥകൾക്ക‌് ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018


കൊച്ചി
‘ഇന്ത്യ അപകടത്തിൽ; പൊരുതാം നമുക്കൊന്നായ്’ എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐ  നേതൃത്വത്തിൽ ആഗസ‌്ത‌് 15ന്  സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസംഗമത്തിന്റെ പ്രചാരണത്തിന്റെ  മേഖലാതല കാൽനട പ്രചാരണജാഥകൾക്ക്  ജില്ലയിൽ ഉജ്വല സ്വീകരണം. പച്ചക്കറിയും അരിയും മറ്റ‌് പലചരക്ക‌ുസാധനങ്ങളും നൽകിയാണ‌്  സ്വീകരണകേന്ദ്രങ്ങളിൽ ജാഥയെ വരവേൽക്കുന്നത‌്. ഇതെല്ലാം ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലെ ദുരിതബാധിതർക്കു നൽകുമെന്ന് ജില്ലാ  സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ അറിയിച്ചു. ഏതെങ്കിലും ക്യാമ്പുകൾ നിർത്തി താമസക്കാർ  മടങ്ങിയിട്ടുണ്ടെങ്കിൽ അവർക്ക‌് ഓണക്കിറ്റ‌ായി സാധനങ്ങൾ  വീട്ടിൽ എത്തിച്ചുനൽകും.

കെ വി ഷമീർ ക്യാപ്റ്റനായ ചെറുവട്ടൂർ മേഖലാജാഥ മുൻ ബ്ലോക്ക് പ്രസിഡന്റ‌് കെ എ ജിതേഷും പി കെ റഷീദ് ക്യാപ്റ്റനായ പുത്തിലഞ്ഞി മേഖലാജാഥ ബ്ലോക്ക് സെക്രട്ടറി ജെയ്സൺ ബേബിയും എം എം അനിൽ ക്യാപ്റ്റനായ ആരക്കുന്നം മേഖലാജാഥ ബ്ലോക്ക് സെക്രട്ടറി അനീഷ് മോഹനനും  ഉദ‌്ഘാടനംചെയ‌്തു.

അഖിൽ എൽദോ മാത്യു ക്യാപ്റ്റനായ കോട്ടപടി വെസ്റ്റ് മേഖലാജാഥ  സിപിഐ എം  കോതമംഗലം ഏരിയ കമ്മിറ്റി അംഗം കെ യു അഷറഫും അഖിൽ സുധാകരൻ ക്യാപ്റ്റനായ കോട്ടപ്പടി ഈസ്റ്റ് മേഖലാജാഥ സിഐടിയു കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയിയും ഉദ‌്ഘാടനംചെയ‌്തു. റനീഷ് റജിമോൻ ക്യാപ്റ്റനായ മക്കള്ളൂർ മേഖലാജാഥ മഞ്ഞള്ളൂർ ലോക്കൽ സെക്രട്ടറി കെ എം മത്തായിയും പി എസ് രേഖിൽ ക്യാപ്റ്റനായ പാലക്കുഴ മേഖലാജാഥ പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസി സ്കറിയയും മനുമോഹൻ ക്യാപ്റ്റനായ തിരുമാറാടി മേഖലാജാഥ തിരുമാറാടി ലോക്കൽ സെക്രട്ടറി അനിൽ ചെറിയാനും ബേസിൽ ജേയിസ് ക്യാപ്റ്റനായ പോത്താനിക്കാട് മേഖലാജാഥ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലിയോ പയസും ഉദ‌്ഘാടനംചെയ‌്തു.

പ്രധാന വാർത്തകൾ
Top