Top
18
Sunday, February 2018
About UsE-Paper

'അമരം 2017' പ്രകാശനംചെയ്തു

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച 'അമരം ടൂറിസം ഹാന്‍ഡ്ബുക്ക് 2017' പ്രകാശനം ചെയ്തു. ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന സാംസ്കാരിക പരിപാടികളുടെ സമാപനസമ്മേളനത്തില്‍ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫിന് നല്‍കിയാണ് 'അമരം' പ്രകാശനം ചെയ്തത്. സമ്മേളനത്തില്‍ സി കെ സദാശിവന്‍, അഡ്വ. ഡി സുഗതന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബീനാ കൊച്ചുബാവ അധ്യക്ഷയായി. 

ദേശാഭിമാനി ബ്യൂറോചീഫ് ലെനി ജോസഫ്, റിപ്പോര്‍ട്ടര്‍മാരായ ആര്‍ രാജേഷ്, ജി അനില്‍കുമാര്‍, ബി സുശില്‍കുമാര്‍, പരസ്യവിഭാഗത്തിലെ രാഗേഷ്, ശരത്, ബിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.