17 July Tuesday

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ എൻജിഒ യൂണിയൻ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

സംസ്ഥാന ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി തിരുവനന്തപുരത്തെ പ്രകടനം ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം> കേന്ദ്ര സർക്കാരിന്റെ ദ്രോഹ നയങ്ങൾക്കെതിരെ കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ നടത്തിയ മാർച്ചിലും ധർണയിലും   ആയിരങ്ങൾ അണിചേർന്നു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണ നടത്തി.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുക, പതിനഞ്ചാം ധനകാര്യ കമീഷന്റെ പ്രതിലോമനിലപാടുകൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക‌, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. നടത്തിയത്‌. തിരുവനന്തപുരത്ത്‌ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ടി സി  മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്‌തു.


 

പ്രധാന വാർത്തകൾ
Top