14 November Wednesday

വർഗീയതയെ ചെറുക്കുന്നതിൽ വിശ്വാസികൾക്ക‌് പങ്ക‌്: പി രാജീവ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


പെരുമ്പാവൂർ
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തുന്ന ഇസ്ലാം മതത്തെ എസ്ഡിപിഐ തങ്ങളുടെ ഹിംസാത്മക അജൻഡകൾ നടപ്പാക്കാൻ ഉപയോഗിക്കുന്നത് യഥാർത്ഥ മതവിശ്വാസികൾ തിരിച്ചറിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് അഭ്യർഥിച്ചു.വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ മതവിശ്വാസികൾക്കും പങ്ക് വഹിക്കാനുണ്ടെന്നും ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ ഒരേപോലെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന  കൂട്ടായ്മയിൽ എം ഐ ബീരാസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി എം സലിം സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. എൻ സി മോഹനൻ, പി കെ സോമൻ, വി പി ശശീന്ദ്രൻ, പുഷ്പാ ദാസ്, സതി ജയകൃഷ്ണൻ, സാജു പോൾ, വി എം ജുനൈദ്, കെ ഇ നൗഷാദ്, നിഖിൽ ബാബു എന്നിവർ സംസാരിച്ചു. ആർ എം രാമചന്ദ്രൻ നന്ദി പറഞ്ഞു.

പ്രധാന വാർത്തകൾ
Top