20 July Friday

ന​ഗരത്തിലെ കെട്ടിടങ്ങൾക്ക‌് സുരക്ഷ കുറവെന്ന‌് പഠനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


കൊച്ചി
നഗരത്തിലെ 75 ശതമാനം പാർപ്പിടസമുച്ചയങ്ങൾക്കും പ്രകൃതിദുരന്തമോ അപകടമോ തരണംചെയ്യാൻ കഴിവില്ലെന്ന് കണ്ടെത്തൽ. ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (എഐപിസി) ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കുറഞ്ഞ ചെലവിൽ സ്വീകരിക്കാൻകഴിയുന്ന സുരക്ഷാസംവിധാനങ്ങൾപോലും പല വൻകിട കെട്ടിടങ്ങൾക്കും ഇല്ലെന്ന് മുൻ മേയർ എം പി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് അറിവില്ലാത്തതാണ് പ്രധാന കാരണം. ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനുള്ള ബോധവൽകരണവും സുരക്ഷാസംവിധാനം കൈകാര്യംചെയ്യാനുള്ള പരിശീലനവും കൃത്യമായ ദുരന്തനിവാരണ ഏകോപനവും ഉണ്ടെങ്കിൽ ആത്മവിശ്വാസത്തോടെ ദുരന്തത്തെ അഭിമുഖീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തങ്ങളെ നേരിടുന്നത‌് എങ്ങനെ എന്ന വിഷയത്തെ അധികരിച്ച് ലഘുപുസ്തകം തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രധാന വാർത്തകൾ
Top