24 September Monday

ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളനത്തിന‌് 1001 അംഗ സംഘാടകസമിതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


കോഴിക്കോട‌്
ഡിവൈഎഫ‌്ഐ 14‐ാമത‌് സംസ്ഥാന സമ്മേളനത്തിന‌്  1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 23 മുതൽ 26 വരെയാണ‌് സമ്മേളനം നടക്കുക. ഡിവൈഎഫ‌്ഐയുടെ സംഘടനാ ചരിത്രത്തിൽ ആദ്യമായാണ‌് കോഴിക്കോട‌് സംസ്ഥാന സമ്മേളനത്തിന‌് വേദിയാകുന്നത‌്.  സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം  ഉദ‌്ഘാടനം ചെയ‌്തു.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻനായരാണ‌് സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി. മന്ത്രി ടി പി രാമകൃഷ‌്ണൻ, എളമരം കരീം, യു എ ഖാദർ, കെ ഇ എൻ, കെ പി രാമനുണ്ണി, എ പ്രദീപ‌്കുമാർ എംഎൽഎ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, പി എ മുഹമ്മദ‌് റിയാസ‌് എന്നിവരാണ‌് രക്ഷാധികാരികൾ.

ഭാരവാഹികൾ: സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ(ചെയർമാൻ), പി സതീദേവി, കൈതപ്രം, പി കെ പാറക്കടവ‌്, പോൾ കല്ലാനോട‌്, ഡോ. ഖദീജ മുംതാസ‌്, എംഎൽഎമാരായ ജോർജ‌് എം തോമസ‌്, കെ ദാസൻ, വി കെ സി മമ്മദ‌്കോയ, പുരുഷൻ കടലുണ്ടി, കാരാട്ട‌് റസാഖ‌്, പി ടി എ റഹീം, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശ്ശേരി, പി വിശ്വൻ, എം മെഹബൂബ‌്, കെ പി കുഞ്ഞമ്മദ‌്കുട്ടി, വി പി കുഞ്ഞികൃഷ‌്ണൻ, കെ കെ ലതിക, കെ എം സച്ചിൻദേവ‌്, എസ‌് കെ സജീഷ‌്(വൈസ‌് ചെയർമാൻമാർ).

പി നിഖിൽ(ജനറൽ കൺവീനർ). കെ കുഞ്ഞമ്മദ‌്, പി കെ മുകുന്ദൻ, കാനത്തിൽ ജമീല, മീരാ ദർശക‌്, പി കെ സതീശ‌്, ഇ പ്രേംകുമാർ, യു ഹേമന്ത‌്കുമാർ, എ ശാന്തകുമാർ, വി വസീഫ‌്, ടി അതുൽ(കൺവീനർമാർ). ടി പി ദാസൻ(ട്രഷറർ).

ജയ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം സ്വരാജ‌് എംഎൽഎ, പ്രസിഡന്റ‌് എ എൻ ഷംസീർ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ‌്കുമാർ എംഎൽഎ എന്നിവർ സംസാരിച്ചു. ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി പി നിഖിൽ സംഘാടക സമിതിയുടെ പാനൽ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം എസ‌് കെ സജീഷ‌് സ്വാഗതവും ജില്ലാ പ്രസിഡന്റ‌് വി വസീഫ‌് നന്ദിയും പറഞ്ഞു. ഗാനരചയിതാവ‌് കൈതപ്രത്തിന്റെ ആശംസാ സന്ദേശം യോഗത്തിൽ വായിച്ചു.

മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി, എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ‌്, ബാലസംഘം സംസ്ഥാന സെക്രട്ടറി എം കെ ബിബിൻരാജ‌്, എഴുത്തുകാരി ഡോ. ഖദീജ മുംതാസ‌്, നാടകപ്രവർത്തകരായ മുഹമ്മദ‌് പേരാമ്പ്ര, എ ശാന്തകുമാർ, ദേശീയ വോളിബോൾ താരം സി കെ രതീഷ‌്, ഡിവൈഎഫ‌്ഐ സംസ്ഥാന ട്രഷറർ പി ബിജു, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ നിതിൻ കണിച്ചേരി, വി പി റെജീന,  എ എ റഹിം, എസ‌് സതീഷ‌് എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top