17 July Tuesday

കെഎസ‌്ആർടിസി ചിൽ ബസ‌് ആഗസ‌്ത‌് ഒന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018



തിരുവനന്തപുരം
തിരുവനന്തപുരംമുതൽ കാസർകോട‌്​വരെ ഒാരോ മണിക്കൂർ ഇടവിട്ട്​ എസി ബസുകളുടെ ശൃംഖലയായ ചിൽ ബസ്​ സർവീ
സുമായി കെഎസ്​ആർടിസി. കോർപറേഷ​ന്റെ കീഴിലുള്ള 219 എസി ലോഫ്ലോർ ബസുകളെയാണ്​ പുതിയ ഷെഡ്യൂളിൽ വിന്യ
സിക്കുന്നത്​​. ആഗസ്​റ്റ്​ ഒന്നുമുതൽ ബസുകൾ നിരത്തിലിറങ്ങും.

തിരുവനന്തപുരം‐എറണാകുളം‐കാസർകോടിന്​ പുറമേ കിഴക്കൻ മേഖലയിലേക്കും സർവീസുകളുണ്ട്​. പുലർച്ചെ അഞ്ച്​മുതൽ രാത്രി പത്ത‌് വരെയാണ്​ പകൽ സമയ സർവീസ‌്. പുറമേ തിരുവനന്തപുരം‐എറണാകുളം,(ആലപ്പുഴ, കോട്ടയം), എറണാകുളം‐തിരുവനന്തപുരം, എറണാകുളം‐കോഴിക്കോട്​, കോഴിക്കോട്​ ‐തിരുവനന്തപുരം റൂട്ടുകളിൽ രാത്രിയിൽ രണ്ട്​ മണിക്കൂർ ഇടവിട്ട്​ ചിൽ ബസ്​ സർവീസുണ്ട്​. രാത്രി   10.30മുതലാണ്​ സർവീസ‌് ആരംഭിക്കുക. സ്വകാര്യബസുകളുള്ളതിനാൽ കോഴിക്കോട്​‐കാസർകോട്​ റൂട്ടിൽ രാത്രികാല ചിൽ സർവീസ്​ ഉണ്ടാകില്ല. പുതിയ സർവീസുകളിൽ ഒാൺലൈൻ ബുക്കിങ്​ സംവിധാനവുമുണ്ടാകും. മൊബൈൽ ആപ്പും ട്രാഫിക‌്​ ഇൻഫർമേഷൻ സംവിധാനവും നിലവിൽ വരുന്നതോടെ ബസുകളുടെ തൽസമയ വിവരവും ലഭ്യമാകും. കൂടുതൽ സൗകര്യപ്രദമായ യാത്രാസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ‘കണക്​ടിങ്​ കേരള’ എന്ന മുദ്രാവാക്യത്തിൽ ചിൽ ബസ്​ ശൃംഖല തുടങ്ങുന്നതെന്ന‌്​ എംഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.

നിലവിൽ പല ഡിപ്പോകളിലായി ചിതറിയ നിലയിലാണ്​ എസി ബസുകളുള്ളത്​. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്​ ഡിപ്പോകളിൽ മാത്രമായി പുതിയ ചിൽ  ബസുകൾ കേ​ന്ദ്രീകരിക്കാനാണ്​ തീരുമാനം.
 

പ്രധാന വാർത്തകൾ
Top