20 July Friday

പികെഎസ‌് സ‌്ത്രീശക്തി ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


ആലപ്പുഴ
പട്ടികജാതി കുടുംബങ്ങളെ ബന്ധപ്പെടുത്തി കുടുംബശ്രീയുമായി ചേർന്ന‌് മൈക്രോഫിനാൻസ‌് സംരംഭങ്ങൾ  തുടങ്ങുന്നതിന്റെ ഭാഗമായി പികെഎസ‌് ജില്ലാകമ്മിറ്റി  ശിൽപശാല സംഘടിപ്പിച്ചു.

പി കൃഷ‌്ണപിള്ള   സ‌്മാരകത്തിൽ നടന്ന ശിൽപശാല സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ‌്ഘാടനംചെയ‌്തു. ഡി ലക്ഷ‌്മണൻ അധ്യക്ഷനായി.  സ‌്ത്രീശകതി സംസ്ഥാന കോ﹣ഓർഡിനേറ്റർ വി ആർ  ശാലിനി, പട്ടിക ജാതി വികസന കോർപ്പറേഷൻ ഡയറക‌്ടർ നാസർ എന്നിവർ പദ്ധതി വിശദീകരിച്ചു. ബിനാ രമേശ്, പി കെ കൃഷ‌്ണമ്മ, പി ജോസഫ്  എന്നിവർ സംസാരിച്ചു. പി കെ എസ് ആക‌്ടിങ‌് സെക്രട്ടറി  പ്രൊഫ  എം എൽ  പ്രകാശ് സ്വാഗതം പറഞ്ഞു.

സ‌്ത്രീശക്തി ജില്ലാ കോ‐ഓർഡിനേറ്ററായി പി കെ കൃഷ‌്ണമ്മയേയും ജോയിന്റ‌്കൺവീനർമാരായി ബിനാ രമേശ്, ടി ഉഷാകുമാരി എന്നിവരെയും തെരഞ്ഞെടുത്തു.
 

പ്രധാന വാർത്തകൾ
Top