16 November Friday

വയലാർ രാമവർമ മാധ്യമ പുരസ്കാരം വിഷ്ണുപ്രസാദിന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018


തിരുവനന്തപുരം
വയലാർ രാമവർമ നവതി മാധ്യമ പുരസ്കാരം ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ വി എസ് വിഷ്ണുപ്രസാദിന‌്. മികച്ച ഹ്യൂമൻ ഇൻറ്ററസ്റ്റ‌് സ‌്റ്റോറി വിഭാഗത്തിലാണ‌് അവാർഡ‌്. കൈരളി ടിവി ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ, ബി  ജയചന്ദ്രൻ, ബിനുലാൽ (മാതൃഭൂമി) എന്നിവർക്ക‌് സമഗ്ര സംഭാവന നവതി അച്ചീവ‌്മെന്റ‌് പുരസ്കാരം ലഭിച്ചു. ഇ കെ നായനാർ പാർക്കിൽ 14ന‌് വൈകിട്ട‌് 5.30ന‌് വയലാർ രാമവർമ നവതി സാംസ്കാരിക ഉത്സവത്തിൽ  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്കാരം സമ്മാനിക്കും. 2010 മുതൽ ദേശാഭിമാനിയിൽ പ്രവർത്തിക്കുന്ന വിഷ്ണുപ്രസാദ‌് പേരയം എസ‌് ആർ സദനത്തിൽ എസ‌് വിജയകുമാറിന്റെയും പി ശാന്തകുമാരിയുടെയും മകനാണ‌്. ഭാര്യ: ചിത്ര നാരായണൻ. മകൾ: അന്നലക്ഷ‌്മി.

പ്രധാന വാർത്തകൾ
Top