14 November Wednesday

മെഡിക്കൽ കോളേജുകളിൽ സ്ഥിരം ഐസൊലേഷൻ വാർഡ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018


തിരുവനന്തപുരം
മെഡിക്കൽ കോളേജുകളിൽ സ്ഥിരം ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കുമെന്ന‌് മന്ത്രി കെ കെ ശൈലജ അറിയിച്ചു. പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായാണിത‌്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ‌് ചട്ടങ്ങൾ തയ്യാറായിവരികെയാണ‌്. പകർച്ചവ്യാധി നിയന്ത്രണത്തിനായി ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളെ ഏകോപ്പിപ്പിച്ച് ഒരു മൾട്ടി ഡിസിപ്ലിനറി എപിഡെമിക് കൺട്രോൾവിഭാഗം ആരംഭിക്കും. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ വൈറോളജിലാബുകൾ ബിഎസ്എൽ3 നിലവാരത്തിലേക്ക് ഉയർത്തും. നിപാ ബാധയെത്തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചാരണങ്ങൾ നടത്തിയ 26 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. തെറ്റായ സന്ദേശം പരത്തുന്നവർക്കും വ്യാജ ചികിത്സ നൽകുന്നവർക്കുമെതിരെ ഇനിയും നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.  ആർദ്രം പദ്ധതിയിലൂടെ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്ന‌് എ എൻ ഷംസീർ, വി കെ സി മമ്മദ‌്കോയ, പ്രതിഭ ഹരി, പി സി ജോർജ‌്, എം രാജഗോപാലൻ, ആർ രാമചന്ദ്രൻ, കെ ബാബു എന്നിവരെ മന്ത്രി അറിയിച്ചു.

പ്രധാന വാർത്തകൾ
Top