17 November Saturday
ടിക്കറ്റ് വിതരണം പൂർണമായും സർക്കാർ നിയന്ത്രണ സെർവറിലാക്കും

അന്യഭാഷാ സിനിമകൾക്ക‌് വിനോദനികുതി പരിഗണനയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

തിരുവനന്തപുരം>സ്വകാര്യ തിയറ്ററുകളിലടക്കം ടിക്കറ്റ് വിതരണം സർക്കാർ നിയന്ത്രണത്തിലുള്ള സെർവറിലാക്കുമെന്നും അന്യഭാഷാ ചിത്രങ്ങൾക്ക് വിനോദനികുതി ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രിമാരായ തോമസ് ഐസക്കും എ കെ ബാലനും നിയമസഭയെ അറിയിച്ചു. മലയാളത്തേക്കാൾ അന്യഭാഷാ ചിത്രങ്ങൾക്ക് തിയറ്ററുകൾ പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ അവയ്ക്ക് പത്ത‌് ശതമാനം വിനോദനികുതി ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന‌് എ കെ ബാലൻ പറഞ്ഞു.

തിയറ്ററുകൾ ഒരു നിയന്ത്രണവുമില്ലാതെ നിരക്കുകൂട്ടുകയാണെന്നും കണക്കിൽ കൃത്രിമം കാട്ടി നികുതിവെട്ടിപ്പ് നടത്തുന്നുവെന്നും ഗണേശ്കുമാർ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രിമാർ.

  തിയറ്ററുകളിൽ നികുതിവെട്ടിപ്പ് നടക്കുന്നു ണ്ടെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കെഎസ്എഫ്ഡിസിയുടെ 16 തിയറ്ററുകളിൽ ഇ‐ ടിക്കറ്റിങ‌് സംവിധാനമുണ്ട്. വിദേശത്തെ പ്രദർശനം, വിതരണാവകാശം, പ്രതിഫലം, നിർമാണം എന്നിവയിലെല്ലാം ജിഎസ്ടിയുണ്ട്. ജിഎസ്ടി വന്നതോടെ തിയറ്ററുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകേണ്ട വിനോദനികുതി ഒഴിവാക്കിയിരുന്നു. പക്ഷേ, ടിക്കറ്റിന്റെ കൃത്യമായ കണക്ക‌് കാണിക്കാതെ തിയറ്ററുകൾ സർക്കാരിനെ കബളിപ്പിക്കുകയാണ്. നികുതിവെട്ടിപ്പ് തടയാൻ എല്ലായിടത്തും ഇ‐ ടിക്കറ്റ് നിർബന്ധമാക്കുമെന്നും ഇത് കെഎസ്എഫ്ഡിസിയുടെ സെർവർ വഴിയാക്കുമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.

പ്രധാന വാർത്തകൾ
Top