19 January Saturday

പുരസ്‌‌‌‌കാരത്തുകയായ ഒരുലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

കൊച്ചി > വേള്‍ഡ് മലയാളി കൗണ്‍സിലി(ഡബ്ല്യുഎംസി)ന്റെ പരിസ്ഥിതി മാധ്യമപ്രവര്‍ത്തനത്തിന് പുരസ്‌കാരമായി ലഭിച്ച അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍. 'ദി ഹിന്ദു'വിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായ കെ എസ് സുധിയാണ് അവാര്‍ഡിന് അര്‍ഹനായത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനാി തനിക്ക് ലഭിച്ച പുരസ്‌കാരത്തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്ന് കെ എസ് സുധി അറിയിച്ചു.

ഹോട്ടല്‍ താജ് ഗെയ്റ്റ് വേയില്‍ ഞായറാഴ്‌ച നാലു മണിക്കാണ് ചടങ്ങ്. രാജ്യത്തെ ഏറ്റവും വലിയ തുകയുള്ള ജേണ്‍ലസിലം പുരസ്‌കാരങ്ങളില്‍ ഒന്നാണ്

സുധിയുടെ എഫ് ബി പോസ്റ്റ്‌:
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top