19 January Saturday

ആർപ്പോ ആർത്തവം ഇന്നു തുടങ്ങും ; മുഖ്യമന്ത്രി പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

ആർപ്പോ ആർത്തവം പരിപാടിക്കായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

കൊച്ചി
ശബരിമല യുവതീപ്രവേശ വിധിയെത്തുടർന്ന് നടക്കുന്ന ആർത്തവ അയിത്തതിനെതിരായ ദ്വിദിന ആർപ്പോ ആർത്തവം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സംവിധായകൻ പാ  രഞ്ജിത്തും പുന്നല ശ്രീകുമാറും പങ്കെടുക്കുമെന്ന‌് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ എറണാകുളം മറൈൻഡ്രൈവിലെ ഹെലിപാഡ് മൈതാനത്താണ‌് ആർപ്പോ ആർത്തവം.

സംസ്ഥാന സർക്കാരിന്റെ വനിതാ ശിശുവികസനവകുപ്പ് നടത്തുന്ന ആർത്തവശരീരം എന്ന ശാസ്ത്രപ്രദർശനവും ആർപ്പോ ആർത്തവ വേദിയിൽ നടക്കും. മന്ത്രി കെ കെ ശൈലജ പ്രദർശനം  ഉദ്ഘാടനംചെയ്യും.   ദി കാസ‌്റ്റ‌് ലെസ‌് കലക്ടീവ്, കോവൻസംഘം, ഊരാളി, കലാകക്ഷി - തുടങ്ങിയ സംഘങ്ങളുടെ കലാവിഷ്കാരങ്ങൾ രണ്ടു ദിവസമായി നടക്കും. ആർത്തവറാലി ശനിയാഴ‌്ച  പകൽ മൂന്നിനു ഹൈക്കോടതി ജങ‌്ഷനിൽനിന്നാരംഭിക്കും. കലാവസ്തുക്കൾ, മൂവിങ‌് തിയറ്റർ എന്നിവ റാലിയിൽ ഉണ്ടാകും.

സിപിഐ ദേശീയ നേതാവ് ആനിരാജ , സി കെ ജാനു, അനിതാ ദൂബെ, -കെ ആർ മീര, കെ അജിത, സാറാ ജോസഫ്, സണ്ണി എം കപിക്കാട്, സുനിൽ പി ഇളയിടം തുടങ്ങിയവരും സംസാരിക്കും. ജനറൽ കൺവീനർ മായാകൃഷ്ണൻ, പി എസ‌് സാജൻ, ടി ബി മിനി, പുരുഷൻ ഏലൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top